നെന്മാറ: നെന്മാറ-വല്ലങ്ങി വേലയുടെ സുഗമമായ നടത്തിപ്പിന്‍റെ ഭാഗമായി സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കിത്തുടങ്ങി. വെടിക്കെട്ട് നടക്കുന്ന സ്ഥലത്തു നിന്ന് നിശ്ചിത അകലത്തില്‍ നെല്‍പ്പാടത്തും ക്ഷേത്രക്കുളത്തിനുചുറ്റും, തെക്കു പടിഞ്ഞാറ് ഭാഗത്തുള്ള കനാല്‍ ബണ്ടുകളിലും ബാരിക്കേഡുകള്‍ നിർമിച്ചു തുടങ്ങി.
ബാരിക്കേഡുകള്‍ക്കു പുറമെ പോലീസ് വോളന്‍റിയർമാരുടെ സംഘങ്ങളും മേഖലയില്‍ സുരക്ഷയ്ക്കായുണ്ടാകും. ഇരുദേശങ്ങളിലും സ്ഥിരമായി വെടിക്കെട്ടുനടത്തുന്ന നെല്‍പ്പാടത്ത് വേനല്‍മഴയില്‍ രൂപപ്പെട്ട വെള്ളക്കെട്ടുകള്‍ ചാലുകീറിനീക്കി ഉണക്കിയെടുത്തു. മണ്ണുമാന്തിയയന്ത്രം ഉപയോഗിച്ച് വെടിക്കെട്ട് സ്ഥാപിക്കുന്നവഴിയില്‍ നെല്‍ച്ചെടികളുടെ കുറ്റികളും ചപ്പുചവറും മണ്ണുംമാറ്റി വൃത്തിയാക്കുന്ന ജോലിയും പുരോഗമിക്കുകയാണ്.
Similar News
കമ്മാന്തറ വേല ആഘോഷിച്ചു.
ഭക്തിയുടെയും, വാദ്യമേളത്തിന്റെയും നിറവിൽ അയിലൂർ വേല ആഘോഷിച്ചു.
കണ്ണമ്പ്ര വേലക്ക് കൂറയിട്ടു.