നെന്മാറ: നെന്മാറ-വല്ലങ്ങി വേലയുടെ ഭാഗമായി ഇരുദേശത്തും ആഘോഷങ്ങൾ സജീവമായി. കുറയിട്ടതോടെ നെന്മാറദേശത്ത് ആരംഭിച്ച കുമ്മാട്ടി ഇന്നലെ വലിയ കുമ്മാട്ടിയായി സമാപിച്ചു. മനങ്ങോട്, കണിമംഗലം, വേട്ടയ്ക്കൊരുമകൻ, പുത്തൻതറ ഭാഗങ്ങളിൽനിന്ന് അരളിപ്പൂക്കളാൽ അലങ്കരിച്ച മുളംകമ്പുമായി കുമ്മാട്ടിവന്ന് നെന്മാറ മന്ദത്ത് സംഗമിച്ചശേഷം വേട്ടയ്ക്കൊരുമകൻ ക്ഷേത്രത്തിലേക്ക് വലിയകുമ്മാട്ടിയായി എഴുന്നള്ളിച്ച് കുമ്മാട്ടികളി നടന്നു. നെന്മാറദേശത്ത് ഇന്ന് കരിവേല ആഘോഷിക്കും. നാളെയാണ് ആണ്ടിവേല. വൈകീട്ട് 5.30-ന് പഞ്ചാരിമേളവും ഉണ്ടാകും.
വല്ലങ്ങിദേശത്ത് വിവിധ ദേശങ്ങളുടെ നേതൃത്വത്തിൽ കണ്യാർകളി ഇന്ന് സമാപിക്കും. നെന്മാറപ്പാടം, വടക്കേത്തറ, തളൂർ വിഭാഗങ്ങളുടെ നേതൃത്വത്തിലാണ് പ്രത്യേകമായി തയ്യാറാക്കിയ ഒൻപതുകാൽ പന്തലിൽ കണ്യാർകളി നടക്കുന്നത്. ഇന്ന് വടക്കേത്തറ ദേശത്തിന്റെ ചക്കിലിയൻ കളി അവതരിപ്പിക്കും. ശിവക്ഷേത്രത്തിൽ പറയെടുപ്പ് നടക്കും. നാളെ വൈകീട്ട് അഞ്ചിന് വല്ലങ്ങിദേശത്തിൻ്റെ താലപ്പൊലിയാണ്.
Similar News
കാവശ്ശേരി പൂരം ഇന്ന്.
ആയക്കാട് വേല ഇന്ന്.
മനം നിറച്ച് കുനിശ്ശേരി കുമ്മാട്ടി.