നെന്മാറ: നെന്മാറ-വല്ലങ്ങി വേലയുടെ ഭാഗമായി ബുധൻ, വ്യാഴം, വെള്ളി ദിവസങ്ങളിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ബുധനാഴ്‌ച വൈകീട്ട് അഞ്ചുമുതൽ രാത്രി 10 മണിവരെയും, വ്യാഴാഴ്‌ച രാവിലെ 10 മണി മുതൽ വെള്ളിയാഴ്ച രാവിലെ പത്തു മണിവരെയും, വെള്ളിയാഴ്ച് വൈകീട്ട് അഞ്ചുമണിമുതൽ രാത്രി 10 മണിവരെയുമാണ് നെന്മാറ വല്ലങ്ങി മേഖലയിൽ ഗതാഗതനിയന്ത്രണം ഏർപ്പെടുത്തിയത്.
തൃശ്ശൂരിൽ നിന്ന് ഗോവിന്ദാപുരത്തേക്കുള്ള ചരക്കുവാഹനങ്ങൾ വടക്കഞ്ചേരിയിൽ നിന്ന് ആലത്തൂർ, കുനിശ്ശേരി, കൊടുവായൂർ പുതുനഗരം, വണ്ടിത്താവളം വഴി ഗോവിന്ദാപുരത്തേക്കും, തൃശ്ശൂരിലേക്കു വരുന്ന വാഹനങ്ങൾ തിരിച്ചും ഇതുവഴി പോകണം.
തൃശ്ശൂർ ഭാഗത്തു നിന്ന് വരുന്ന ബസുകൾ അയിനംപാടം ഫോറസ്റ്റോഫീസിനുമുന്നിൽ ആളെയിറക്കി മേലാർകോട്, തൃപ്പാളൂർ വഴിയും, ഗോവിന്ദാപുരത്തു നിന്ന് വരുന്ന വാഹനങ്ങൾ വിത്തനശ്ശേരി ബ്ലോക്കോഫീസിൽ ആളെ യിറക്കി പല്ലാവൂർ, കുനിശ്ശേരി വഴിയും യാത്ര തുടരണം.
നെല്ലിയാമ്പതി പോത്തുണ്ടി ഭാഗത്തു നിന്നുള്ള വാഹനങ്ങൾ അളുവശ്ശേരിയിലും, അടിപ്പെരണ്ട അയിലൂർ ഭാഗത്തു നിന്നുള്ള വാഹനങ്ങൾ കണിമംഗലത്തെത്തിയും തിരിച്ചുപോകണം.
കുനിശ്ശേരിയിൽ നിന്നുള്ള വാഹനങ്ങൾ കിളിയല്ലൂർ കോരാംപറമ്പിൽ നിന്നും തിരികെപ്പോകണം.
Similar News
കനത്ത മഴയിൽ വീട് തകർന്നു വീണു.
സഞ്ചാരികളെ വരവേറ്റ് നെല്ലിയാമ്പതി.
മഴ കനത്തപ്പോൾ വടക്കഞ്ചേരി-മണ്ണുത്തി ദേശീയപാതയും, മംഗലം-ഗോവിന്ദാപുരം സംസ്ഥാനപാതയും തകർന്ന് തരിപ്പണമായി.