എരിമയൂർ തോട്ടുപാലത്ത് പലചരക്ക് കട പൂർണ്ണമായും കത്തി നശിച്ചു.

ആലത്തൂർ: എരിമയൂർ തോട്ടുപാലത്ത് പലചരക്ക് കട പൂർണ്ണമായും കത്തി നശിച്ചു. പുലർച്ചെ രണ്ടു മണിയോടെയാണ് സംഭവം. ആലത്തൂർ ഫയർഫോഴ്സ് എത്തിയാണ് തീയണച്ചത്. എരിമയൂർ തോട്ടുപാലം ബഷീറിൻ്റെ ഉടമസ്ഥതയിലുള്ള ഫഹദ് സ്റ്റോറാണ് കത്തി നശിച്ചത്. 5 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി ഉടമ പറഞ്ഞു. ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.