വടക്കഞ്ചേരി: ദേശീയപാത പന്നിയങ്കര ടോൾ പ്ലാസ്സയിൽ പ്രദേശവാസിക്കുള്ള സൗജന്യ യാത്ര ഏപ്രിൽ 7 വരെ തുടരും.
പി. പി. സുമോദ് എം.എൽ.എ.യുടെ നേതൃത്വത്തിൽ നടന്ന എഡിഎം ഉൾപ്പെടെ പങ്കെടുത്ത യോഗത്തിലാണ് ഏപ്രിൽ 7 വരെ പ്രദേശവാസികളായ 6 പഞ്ചായത്ത് പരിധിയിലുള്ളവർക്ക്
നിലവിലെ സൗജന്യ യാത്ര തുടരാൻ തീരുമാനിച്ചത്.
7.5 കിലോ മീറ്റർ പരിധിയിൽ വരുന്ന ടോൾ പ്ലാസ്സയിൽ രേഖകൾ സമർപ്പിച്ചവർക്ക് മാത്രമാണ് ഇന്നു മുതൽ സൗജന്യ യാത്രയെന്നും
അല്ലാത്തവരിൽ നിന്നും ഇന്ന് മുതൽ ടോൾ പിരിക്കുമെന്നും കമ്പനി നിലപാട് എടുത്തതിനെ തുടർന്ന്
കാലത്ത് 8 മുതൽ ടോൾ പ്ലാസ്സയിൽ ഡിവൈഎഫ്ഐ യുടെ നേതൃത്വത്തിൽ
എം എൽ എ ഉൾപ്പെടെ പങ്കെടുത്ത് സമരം നടത്തിയിരുന്നു.
തുടർന്ന് ചേർന്ന യോഗത്തിലാണ് നിലവിലെ സ്ഥിതി തുടരാൻ തീരുമാനിച്ചത്. 7ന് സർവ്വകക്ഷി യോഗം നടത്തിയതിന് ശേഷം അന്തിമ തീരുമാനം എടുക്കും.
Similar News
കനത്ത മഴയിൽ വീട് തകർന്നു വീണു.
സഞ്ചാരികളെ വരവേറ്റ് നെല്ലിയാമ്പതി.
മഴ കനത്തപ്പോൾ വടക്കഞ്ചേരി-മണ്ണുത്തി ദേശീയപാതയും, മംഗലം-ഗോവിന്ദാപുരം സംസ്ഥാനപാതയും തകർന്ന് തരിപ്പണമായി.