ആലത്തൂർ: കാവശ്ശേരി പരക്കാട്ടുകാവ് പൂരത്തിന് വെള്ളിയാഴ്ച രാത്രി മൂലസ്ഥാനമായ കൂട്ടാലയിൽ കൂറയിടും. അത്താഴ പൂജയ്ക്കുശേഷം ഭഗവതിയെ വാളും ചിലമ്പും ഒറ്റച്ചെണ്ട വാദ്യവുമായി കൂട്ടാലയിലേക്ക് ആനയിക്കും.
കൂട്ടാലയിൽ പൂജയ്ക്കുശേഷം ദേശം വണങ്ങൽ, എല്ലാദേശക്കാരും നാനാജാതിമതസ്ഥരും എത്തിച്ചേർന്നോയെന്ന വിളിച്ചുചോദ്യം എന്നിവയ്ക്കുശേഷം കൊടിമരത്തിൽ കൂറ ഉയർത്തും.
ഏപ്രിൽ 10-നാണ് പൂരം. പൂരത്തിന്റെ പങ്കാളികളായ വാവുള്ള്യാപുരം ദേശത്ത് ശനിയാഴ്‌ച രാവിലെയും കഴനിദേശത്ത് വൈകീട്ടും കൂറയിടും. കഴനിദേശത്ത് സാമ്പിൾ വെടിക്കെട്ടുണ്ടാകും.
Similar News
കമ്മാന്തറ വേല ആഘോഷിച്ചു.
ഭക്തിയുടെയും, വാദ്യമേളത്തിന്റെയും നിറവിൽ അയിലൂർ വേല ആഘോഷിച്ചു.
കണ്ണമ്പ്ര വേലക്ക് കൂറയിട്ടു.