തേനീച്ചയുടെ കുത്തേറ്റ് 6 പേർക്ക് പരിക്ക്.

ചിറ്റിലഞ്ചേരി: തേനീച്ചയുടെ കുത്തേറ്റ് ആറുപേർക്ക് പരിക്കേറ്റു. മേലാർകോട് കവലോട് കൊയ്ത്തുപണി ചെയ്യുന്നതിനിടെയാണ് തേനീച്ച കുത്തിയത്. ഇരട്ടക്കുളം മാക്കിരി വീട്ടിൽ അഹമ്മദ് കബീർ (66), പാലന്തോണി മഹേഷ് (42), പുത്തൻതറയിൽ രാധ (50), പുത്തൻതറയിൽ ചന്ദ്രിക (50), കൊയ്ത്തുയന്ത്രത്തിൻ്റെ ഡ്രൈവർ തിരുച്ചിറപ്പിള്ളി സ്വദേശി മുരുകൻ, സഹായി മണികണ്ഠൻ (30) എന്നിവർക്കാണ് പരിക്കേറ്റത്.

ഇന്നലെ രാവിലെ 11 മണിയോടെയാണ് സംഭവം. പരിക്കേറ്റവരെ നെന്മാറ സാമൂഹികാരോഗ്യകേന്ദ്രത്തിൽ പ്രവേശിപ്പിച്ചു.