നെന്മാറ: നെന്മാറയിൽ പൊതുസ്ഥലങ്ങളിൽ ഉൾപ്പെടെ മാലിന്യം നീക്കുന്നതിന് ഹരിതകർമസേന സജീവമാണ്. പൊതുസ്ഥലങ്ങളിലും, മാലിന്യം തള്ളുന്ന ഭാഗങ്ങളിലും പിഴയിടുമെന്ന മുന്നറിയിപ്പ് ബോർഡുകളും 20 ഭാഗങ്ങളിൽ നിരീക്ഷണക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്.
നിലവിൽ ഹരിതകർമസേന വഴി ശേഖരിക്കുന്ന മാലിന്യം സംസ്കരണകേന്ദ്രത്തിലെത്തിച്ച് വേർതിരിച്ച് ക്ലീൻകേരള കമ്പനിയിലേക്ക് നൽകുകയാണ്. മാലിന്യം തള്ളിയിരുന്ന പൊതുസ്ഥലങ്ങൾ വൃത്തിയാക്കി, ശുചിത്വമേഖലകളായി പ്രഖ്യാപിച്ചിട്ടുണ്ട്. ഗ്രാമപ്പഞ്ചായത്തിലെ എല്ലാ സ്ഥാപനത്തിലും പരിശോധന നടത്തി ശുചിത്വ സർട്ടിഫിക്കറ്റുകൾ നൽകിയിട്ടുണ്ട്.
തുടർന്നും മാലിന്യം പൊതുസ്ഥലത്തിടുന്നത് ശ്രദ്ധയിൽപ്പെട്ടാൽ പിഴയുൾപ്പെടെ കർശന നടപടി സ്വീകരിക്കും. പോത്തുണ്ടി ഉദ്യാനത്തിൽ ശുചിത്വ ഉത്തരവാദിത്വ ടൂറിസം നടപ്പിലാക്കാനുള്ള ശ്രമത്തിലാണ്. നെന്മാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റായ പ്രബിത ജയൻ, പ്രസിഡൻ്റ് പറഞ്ഞു.
Similar News
ആലത്തൂർ തോട്ടുപാലത്തിനു സമീപം ഉണ്ടായ ബൈക്ക് അപകടത്തിൽ മംഗലംഡാം സ്വദേശിയായ യുവാവ് മരിച്ചു
തേനീച്ചയുടെ കുത്തേറ്റ് 6 പേർക്ക് പരിക്ക്.
പന്നിയങ്കര ടോൾ പ്ലാസ്സയിൽ പ്രദേശവാസിക്കുള്ള സൗജന്യ യാത്ര ഏപ്രിൽ ഏഴ് വരെ തുടരും.