നെന്മാറയിൽ പോലീസിനെ ആക്രമിച്ചയാളെ അറസ്റ്റ് ചെയ്തു.

നെന്മാറ: പോലീസിനെ ആക്രമിച്ച സംഭവത്തിൽ യുവാവിനെ അറസ്റ്റ് ചെയ്തു. നെന്മാറ വിത്തനശ്ശേരി ചാണ്ടിച്ചാല ഗിരീഷിനെയാണ് (29) അറസ്റ്റ് ചെയ്തത്. മദ്യപിച്ച് പാതയിൽ ബഹളം വെച്ചവരെ പിന്തിരിപ്പിച്ചിരുന്നു. ഇവർ സംഘടിച്ചെത്തിയാണ് പോലീസിനു നേരേ സോഡാക്കുപ്പികൾ എറിഞ്ഞത്. കൂടെയുണ്ടായിരുന്നവർ ഓടിരക്ഷപ്പെട്ടു. ഗിരീഷിനെ ആലത്തൂർ കോടതിയിൽ ഹാജരാക്കി.