ആലത്തൂർ: താലൂക്ക് ആശുപത്രിയിൽ സംഘർഷത്തിനിടെ പയിറ്റാങ്കുന്നം വേലായുധൻ കുത്തേറ്റ് മരിച്ച കേസിലെ 11 പ്രതികളെയും പാലക്കാട് പ്രിൻസിപ്പൽ ജില്ലാ കോടതി വെറുതേ വിട്ടു. 2014 ജനുവരി ആറിനായിരുന്നു സംഭവം. വടക്കഞ്ചേരിയിൽ കോൺഗ്രസ്, ബിജെപി-ആർഎസ്എസ് പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിൻ്റെ തുടർച്ചയായാണ് ആശുപത്രിയിൽ പ്രശ്‌നമുണ്ടായത്.
ഇവിടെ ചികിത്സയ്ക്കു വന്ന വേലായുധൻ ഇതിനിടയിൽ പെടുകയായിരുന്നു. വേലായുധനെ കൊലപ്പെടുത്തുകയും മറ്റ് അഞ്ചുപേരെ വധിക്കാൻ ശ്രമിക്കുകയും ചെയ്തെന്നായിരുന്നു ബിജെപി, ആർഎസ്എസ് പ്രവർത്തകർക്കെതിരായ കേസ്. സംശയാസ്പപദമായി കേസ് തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടെന്ന് കണ്ടെത്തിയാണ് പ്രതികളെ കോടതി വിട്ടയച്ചത്.
Similar News
വടക്കഞ്ചേരിയില്‍ വിഷു തിരക്ക് മുതലെടുത്ത് മോഷണം; വധുവിൻ്റെ വസ്ത്രങ്ങളങ്ങിയ ബാഗ് മോഷ്ടിച്ച പ്രതി പിടിയിൽ.
കാരപൊറ്റ പട്ടികാളി അയ്യപ്പൻ കാവിൽ ക്ഷേത്രത്തിൽ മോഷണം.
പൊലീസിന് ആശ്വാസം, മൂന്ന് ദിവസത്തെ കാത്തിരിപ്പിനൊടുവില്‍ മുത്തപ്പന്റെ വയറ്റില്‍ നിന്ന് തൊണ്ടിമുതല്‍ പുറത്തെത്തി.