January 15, 2026

ജലസേചന വകുപ്പിന്റെ അനാസ്ഥയിൽ ലക്ഷങ്ങൾ നഷ്ടം.

മംഗലംഡാം: ലക്ഷങ്ങൾ വിലമതിക്കുന്ന മരങ്ങൾ ജലസേചന വകുപ്പിന്റെ അനാസ്ഥയിൽ നശി ക്കുന്നു. മംഗലംഡാം ജലസേചന വകുപ്പിന്റെ അധീനതയിലുള്ള സ്ഥലത്ത് അപകടാവസ്‌ഥയിൽ നിന്ന മരങ്ങൾ മുറിച്ചതും, കാറ്റിൽ കടപുഴകി വീണതുമായവ നശിച്ചുകൊണ്ടിരിക്കുന്നു.

കഴിഞ്ഞ വർഷത്തെ മഴക്കെടുതിയിൽ കനാലുകൾക്കരികിലും, ഉദ്യാന പരിസരങ്ങളിലുമായി ഒട്ടേറെ വലിയ മരങ്ങൾ മുറിക്കുകയും മറിഞ്ഞു വീഴുകയും ചെയ്തിരുന്നു.

ഇതെല്ലാം വീണ സ്‌ഥലത്തു തന്നെ ഇപ്പോഴും കിടന്ന് നശിക്കുകയാണ്. കനാലുകളിലേക്ക് വീണതടക്കം കൂറ്റൻ മരത്തടികൾ കിടക്കുന്നുണ്ട്. കാർ ഷികാവശ്യങ്ങൾക്കായി കനാലുകൾ തുറക്കുമ്പോൾ വെള്ളത്തിന്റെ ഒഴുക്കിനെയും ഇവ ബാധിക്കുന്നു. യഥാസമയം മരങ്ങൾ ലേലം ചെയ്ത് വലിയൊരു തുക സർക്കാരിലേക്ക് ലഭിക്കേണ്ടത് അധികൃതരുടെ അനാസ്ഥ മൂലം നഷ്ടപ്പെടുകയാണെന്ന് നാട്ടുകാർ പറഞ്ഞു.