നെന്മാറ-കോട്ടേക്കുളം റോഡിൽ പുളിഞ്ചോട് പെട്രോൾ പമ്പിന് എതിർവശത്ത് കാറിടിച്ച് 2 പേർ മരിച്ചു.

നെന്മാറ: നെന്മാറ-കോട്ടേക്കുളം-ആലത്തൂർ റോഡിൽ പുളിഞ്ചോട് പെട്രോൾ പമ്പിന് എതിർവശത്ത് കാർ ചായക്കടയിലേക്ക് ഇടിച്ചു കയറി അപകടം. അപകടത്തില്‍ രണ്ട് പേർ മരിച്ചു. കടയുടമ ബാലനും കടയിലുണ്ടായിരുന്ന മറ്റൊരാളുമാണ് മരിച്ചത്. ആലത്തൂരില്‍ നിന്ന് നെന്മാറ ഭാഗത്തേക്ക് പോവുകയായിരുന്ന കാറാണ് അപകടത്തില്‍പ്പെട്ടത്.

എതിർ ദിശയിൽ വന്ന ബൈക്കിനെ ഇടിച്ചുതെറിപ്പിക്കുകയും, റോഡ് സൈഡിലെ കൽവെർട്ട് ഭിത്തി ഇടിച്ച് തകര്‍ത്താണ് കാർ നിന്നത്. ഇന്ന് ഉച്ചക്ക് രണ്ടു മണിയോടെയാണ് അപകടം നടന്നത്. അപകടത്തിൽ ഗുരുതര പരിക്കേറ്റവരെ ഉടനെ തന്നെ നെന്മാറയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.