മംഗലംഡാം: മയക്കുമരുന്നിനെതിരെ ഓപ്പറേഷൻ ‘ഡി ഹണ്ട് ‘ ൻ്റെ ഭാഗമായി പാലക്കാട് ജില്ലാ പോലീസ് മേധാവി അജിത്ത് കുമാർ IPS ൻ്റെ നിർദ്ദേശ പ്രകാരം മംഗലംഡാം പോലീസും, പാലക്കാട് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും നടത്തിയ പരിശോധനയിൽ മംഗലംഡാം ഒടുകൂരിൽ വെച്ച് 3 മംഗലംഡാം സ്വദേശികൾ മാരക മയക്കുമരുന്നായ മെത്താഫെറ്റമിനുമായി പിടിയിലായി.
ഉപ്പുമണ്ണ-പറശ്ശേരി വിഷ്ണു (20), കണിയമംഗലം-കിഴക്കഞ്ചേരി അഭിഷേക് (19), ഉപ്പുമണ്ണ-പറശ്ശേരി ഇസ്മയിൽ(19) എന്നിവരാണ് മാരക മയക്കുമരുന്നിനത്തിൽപ്പെട്ട ഒരു ഗ്രാമോളം മൊത്താഫെറ്റമിനുമായി പിടിയിലായത്. പ്രതികൾ സഞ്ചരിച്ചിരുന്ന മോട്ടോർ സൈക്കിൾ പോലീസ് പിടിച്ചെടുത്തു.
പ്രതികൾ ഉപയോഗത്തിനായി എത്തിച്ചതാണ് മയക്കുമരുന്ന്. വടക്കഞ്ചേരി, മംഗലംഡാം, മുപ്പല്ലൂർ പ്രദേശത്തെ ലഹരി വില്പനക്കാരുമായി ബന്ധം പുലർത്തുന്നവരാണ് പ്രതികൾ. ലഹരിമരുന്നിൻ്റെ ഉറവിടത്തെക്കുറിച്ചും പ്രതികൾ ഉൾപ്പെട്ട ലഹരി വില്പന ശൃംഖലയെക്കുറിച്ചും പോലീസിന് വിവരങ്ങൾ ലഭിച്ചു അന്വേഷണം ഊർജ്ജിതമാക്കി.
പാലക്കാട് ജില്ലാ പോലീസ് മേധാവി അജിത്ത് കുമാർ IPS ൻ്റെ നിർദ്ദേശപ്രകാരം ആലത്തൂർ ഡി.വൈ.എസ്.പി മുരളീധരൻ, പാലക്കാട് നാർക്കോട്ടിക് സെൽ ഡി.വൈ.എസ്.പി അബ്ദുൾ മുനീർ എന്നിവരുടെ നേത്യത്വത്തിൽ, ഇൻസ്പെക്ടർ അനീഷ്. എസ്. ൻ്റെ നേതൃത്വത്തിലുള്ള മംഗലംഡാം പോലീസും ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ചേർന്നാണ് പരിശോധന നടത്തി ലഹരിമരുന്നും പ്രതികളേയും പിടികൂടിയത്.
Similar News
ഉറങ്ങിക്കിടന്ന സ്തീയുടെ കഴുത്തിൽ നിന്നും സ്വർണ്ണമാല കവർന്ന സംഭവത്തിൽ പ്രതിക്ക് ഒരു വർഷം കഠിനതടവും, 10000 രൂപ പിഴയും.
24ാം വയസ്സില്‍ വീടിന് പുറത്ത് സ്വന്തം ഫ്ളാറ്റ് വാങ്ങി കഞ്ചാവ് വില്‍പ്പന; ഒടുവില്‍ കുടുക്കി ആലത്തൂര്‍ പൊലീസ്.
പാലക്കാട് നഗരത്തിൽ ഇന്ന് രാവിലെ പെൺകുട്ടിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ ആളെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു.