കാവശ്ശേരി പൂരത്തോടനുബന്ധിച്ച് ഗതാഗത നിയന്ത്രണം.

ആലത്തൂർ: കാവശ്ശേരി പൂരത്തോടനുബന്ധിച്ച് ആലത്തൂർ-വാഴക്കോട് സംസ്ഥാന പാതയിൽ ഇന്ന് ഭാഗിക ഗതാഗതനിയന്ത്രണം ഏർപ്പെടുത്തി. രാവിലെ 11 മുതലാണ് നിയന്ത്രണമെന്ന് ആലത്തൂർ പോലീസ് അറിയിച്ചു.

മലമൽമുക്കിൽ നിന്ന് വാഹനങ്ങൾ ദേശീയപാതയിലെത്തി ഇരട്ടക്കുളം, തെന്നിലാപുരം പാലം പാടൂർവഴി പോകണം. പ്ലാഴി ഭാഗത്തു നിന്ന് വരുന്നവർ തോണിക്കടവ്, മണപ്പാടം, വടക്കഞ്ചേരി വഴി പോകണം. കഴനി ചുങ്കത്തു നിന്ന് വരുന്നവർ എരകുളം, കാക്കമ്പാറ, ഇരട്ടക്കുളം വഴി പോകണം. പഴമ്പാലക്കോട് ഭാഗത്തു നിന്നുവരുന്ന വാഹനങ്ങൾ അത്തിപ്പൊറ്റപാലം, തോണിപ്പാടം, വെങ്ങന്നൂർ വഴി പോകണം.

പത്തനാപുരത്തു നിന്ന് വടക്കേനടയിലേക്ക് പ്രവേശനമില്ല. ഉച്ചയീട്, പകൽ എഴുന്നള്ളത്ത്, രാത്രി കുതിരയെഴുന്നള്ളത്ത് എന്നിവ നടക്കുന്ന സമയത്ത് വാഹനഗതാഗതം നിയന്ത്രിക്കും. ചെറുപാതകളിൽ നിന്ന് ഈ സമയത്ത് സംസ്ഥാനപാതയിലേക്ക് പ്രവേശനം അനുവദിക്കില്ല.