വടക്കഞ്ചേരി: വിഷുവിപണിയില്‍ ഇക്കുറി താരമായി നിറഞ്ഞുനില്‍ക്കുന്നത് താമരച്ചക്കയാണ്. കുഞ്ഞൻചക്ക എന്നതുതന്നെയാണ് താമരച്ചക്കയ്ക്ക് വിപണിമൂല്യമുണ്ടാക്കുന്നത്.
അതും തനിനാടനാകുമ്ബോള്‍ ഈ ഇനം ചക്ക ചൂടപ്പംപോലെ വിറ്റുപോകുമെന്നാണ് കച്ചവടക്കാരും കണക്കുകൂട്ടുന്നത്.
വിളകളുടെ വിസ്മയമുള്ള കണിയമംഗലം തട്ടാംപടവ് പുത്തൻപുരയില്‍ സാജുവിന്‍റെ തോട്ടത്തില്‍നിന്നാണ് ഈ കൗതുകച്ചക്ക വിപണിയിലെത്തുന്നത്. കടച്ചക്കയുടെ വലിപ്പമേ ഇതിനുള്ളുവെങ്കിലും സാധാരണ ചക്ക തന്നെയാണ് ഇതെന്ന് സാജു പറഞ്ഞു
.
ഒരു ചക്ക കഷ്ടി ഒരുകിലോയെ തൂക്കംവരൂ. തിങ്ങിനിറഞ്ഞ് ചുളയുമുണ്ട്. നല്ല മധുരവും. കുരുവിനും ചുളയ്ക്കും വലുപ്പകുറവാണെന്നുമാത്രം. കുലകളായാണ് ഉണ്ടച്ചക്ക എന്നുപേരുള്ള ഈ ചക്ക ഉണ്ടാകുന്നത്. ഒരു കുലയില്‍തന്നെ എട്ടും പത്തും ചക്കയുണ്ടാകും. പ്ലാവിൻതടിയില്‍ ചക്ക നിറഞ്ഞുനില്‍ക്കുന്നതുകാണാനും നല്ല ചന്തമാണ്. നാനോ ചക്കയായതിനാല്‍ വിഷുവിന് കണിയൊരുക്കാനും സൗകര്യമാണ്.
Similar News
വടക്കഞ്ചേരി ടൗണിലെ തെരുവുവിളക്കുകളുടെ സമയക്രമം പ്രശ്നമാകുന്നു
കനത്ത മഴയിൽ വീട് തകർന്നു വീണു.
സഞ്ചാരികളെ വരവേറ്റ് നെല്ലിയാമ്പതി.