നെന്മാറ: നിയന്ത്രണം വിട്ട കാർ ബൈക്കിൽ ഇടിച്ച് കൽവെർട്ടിലേക്ക് പാഞ്ഞുകയറി രണ്ടു പേർ മരിച്ചവരെ തിരിച്ചറിഞ്ഞു. കൽവെർട്ടിലിരുന്ന മേലാർകോട് ചേരാമംഗലം നാപ്പൻപൊറ്റ ബാലസുബ്രമണ്യൻ (39), ബൈക്ക് യാത്രികനായ ഇസാഫ് മേലാർകോട് ബ്രാഞ്ച് മാനേജർ കൊല്ലങ്കോട് കോവിലകം മൊക്കിൽ പ്രസാദ് നിവാസിൽ രാഹുൽ ചന്ദ്ര ശേഖരൻ (45) എന്നിവരാണ് മരിച്ചത്.
മേലാർകോട് പുളിഞ്ചോടിന് സമീപം ഇന്നലെ പകൽ 2 മണിയോടെയാണ് അപകടം ഉണ്ടായത്. ആലത്തൂർ ഭാഗത്ത് നിന്നും നെന്മാറയിലേക്ക് വരികയായിരുന്ന കാർ പുളിഞ്ചോട് പെട്രോൾ പമ്പിന് സമീപത്തുവച്ച് ബൈക്കിൽ ഇടിക്കുകയും നിയന്ത്രണം വിട്ട് സമീപത്തെ കൾവർട്ടിലേക്ക് പാഞ്ഞുകയറുകയായിരുന്നു.
കൽവെർട്ടിൽ ഇരിക്കുകയായിരുന്ന മേലാർകോട് പഴയാണ്ടിത്തറ സന്തോഷ് (36), ഇരട്ടക്കുളം ജയകൃഷ്ണൻ (54), കാർ യാത്രികരായ നെന്മാറ പ്രതാപൻ (46), വത്സല (52), ഗായത്രി (10) എന്നിവർക്കും പരിക്കേറ്റു. ഇവരെ നെന്മാറ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മേലാർകോട് പുളിഞ്ചുവട്ടിൽ ചായക്കട നടത്തുന്നയാളാണ് മരിച്ച ബാലസുബ്രമണ്യൻ. ഇയാളുടെ മൃതദേഹം ആലത്തൂർ താലൂക്ക് ആശുപത്രി മോർച്ചറിയിൽ. അച്ഛൻ: രഘുനാഥൻ. അമ്മ: രാജേശ്വരി. ഭാര്യ: രമ്യ. മക്കൾ: അനുഷ്ക, കനിഷ്ക, സഷ്ടിക. സഹോദരങ്ങൾ: ശിവാനന്ദൻ, ശെൽവി.
രാഹുൽ ചന്ദ്രശേഖരൻ്റെ മൃതദേഹം നെന്മാറ സ്വകാര്യ ആശുപത്രിയിൽ. അച്ഛൻ: ചന്ദ്രശേഖരൻ. അമ്മ: പരേതയായ ഗിരിജ. സഹോദരി: രശ്മി.
Similar News
പറശ്ശേരി പൂപ്പറമ്പ് വീട്ടിൽ ആറു നിര്യതനായി
ഒടുകൂർ പൊറ്റയിൽ വീട്ടിൽ പരേതനായ അബ്ദുൾ മുത്തലിഫ് ഭാര്യ ബീപാത്തുമ്മ നിര്യാതയായി
ആലത്തൂർ ഇരട്ടക്കുളത്ത് വാഹന അപകടത്തിൽ മംഗലംഡാം പൈതല സ്വദേശി മരിച്ചു.