കിഴക്കഞ്ചേരി: കിഴക്കഞ്ചേരി പഞ്ചായത്തിലെ പതിനൊന്നാം വാർഡായ കോട്ടേക്കുളത്ത് കുളത്തിന്റെ പാർശ്വഭിത്തി കെട്ടി നവീകരിക്കുന്നതിനൊപ്പം വായനശാലയും, കുട്ടികളുടെ പാർക്കും നിർമിക്കുന്നതിനുള്ള പ്രാഥമിക പ്രവർത്തനങ്ങൾക്ക് തുടക്കമായി.
ഇതിന്റെ ഭാഗമായി ചെറുകിട ജലസേചന വകുപ്പിൽ നിന്നും അസിസ്റ്റൻ്റ് എക്‌സിക്യൂട്ടീവ് എൻജിനീയർ, എഇ, ഓവർസിയർ എന്നിവർ സ്ഥലത്തെത്തി പരിശോധന നടത്തി എസ്റ്റിമേറ്റ് തയാറാക്കി പ്രാരംഭ നടപടികൾക്കു തുടക്കം കുറിച്ചു.
കർഷക യൂണിയൻ-എം ജില്ലാ പ്രസിഡന്റ് വിൽസൺ കണ്ണാടൻ, വാർഡ് മെമ്പർ റോയ് മാസ്റ്റർ, ഹരിദാസ് എന്നിവരുടെ നേതൃത്വത്തിൽ ഇറിഗേഷൻ വകുപ്പിന് നൽകിയ നിവേദനത്തെ തുടർന്നാണ് കുളക്കരയിൽ വായനശാലയും, കുട്ടികളുടെ പാർക്കിനുമുള്ള പദ്ധതി തയാറാകുന്നത്.
Similar News
കനത്ത മഴയിൽ വീട് തകർന്നു വീണു.
സഞ്ചാരികളെ വരവേറ്റ് നെല്ലിയാമ്പതി.
മഴ കനത്തപ്പോൾ വടക്കഞ്ചേരി-മണ്ണുത്തി ദേശീയപാതയും, മംഗലം-ഗോവിന്ദാപുരം സംസ്ഥാനപാതയും തകർന്ന് തരിപ്പണമായി.