വാണിയമ്പാറ: വാണിയമ്പാറയിൽ ദേശീയപാതയുടെ അരികിലൂടെ നടന്ന് വന്നിരുന്ന വാണിയംപാറ സ്വദേശികളായ ജോണി (ഇലക്ട്രീഷ്യൻ 57 വയസ്സ്), രാജു (മണിയൻ കിണർ 59വയസ്സ്) എന്നിവരാണ് മരിച്ചത്. അപകടത്തിൽ ഗുരുതരപരിക്കേറ്റ രണ്ടുപേരെയും തൃശ്ശൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പാലക്കാട് ദിശയിൽ നിന്നും വന്ന കള്ള് വണ്ടി കാൽ നടയാത്രക്കാരെ പുറകിൽ വന്നിടിക്കുകയായിരുന്നു. ഇന്ന് കാലത്ത് 8.30 യോടെയാണ് അപകടം ഉണ്ടായത്.
കുളത്തിൻ്റെ ഭാഗത്ത് സർവീസ് റോഡ് പണി നടക്കുന്നതിനാൽ മണ്ണ് കൂട്ടിയിട്ട് കിടക്കുന്നതു കൊണ്ട് അതിലൂടെ നടക്കാൻ സാധിക്കാതെ ദേശീയപാതയുടെ അരികത്തൂടെ മാത്രമേ നടക്കാൻ സാധിക്കുകയുള്ളൂ. കാൽനട യാത്രക്കാർക്ക് സഞ്ചരിക്കുവാൻ മറ്റു മാർഗ്ഗങ്ങൾ ഇല്ല.
Similar News
ഒലിംകടവ് കാഞ്ഞിക്കൽ അലക്സാണ്ടർ തോമസ് അന്തരിച്ചു.
വിനോദയാത്ര പോയ വിദ്യാർത്ഥിനി മരണപ്പെട്ടു.
മംഗലംഡാം പന്നികുളമ്പിൽ അനീഷ് നിര്യാതനായി