കുതിരാൻ: കുതിരാൻ തുരങ്കത്തിന് പടിഞ്ഞാറു ഭാഗത്ത് രാത്രിയുടെ മറവിൽ അജ്ഞാതർ വ്യാപകമായി കക്കുസ് മാലിന്യം തള്ളുന്നു. ഈ ഭാഗത്ത് തുരങ്കമുഖത്ത് നിന്നുള്ള സി സി ടീവിയിൽ ദൃശ്യങ്ങൾ പതിയില്ല. കക്കുസ് വൃത്തിയാക്കുന്നവർ രാത്രിയിൽ വാഹനങ്ങളിലാണ് വലിയ രീതിയിൽ കക്കുസ് മാലിന്യം തള്ളുന്നത്.
അഞ്ഞൂറ് മീറ്ററോളം ദൂരം റോഡ് സൈഡിൽ മുഴുവൻ മാലിന്യമാണ്. ഇതുവഴി വാഹനങ്ങളിൽ പോകുമ്പോൾ പോലും ദുർഗന്ധമാണ്. ഒരു മഴ പെയ്താൽ ഈ മാലിന്യം റോഡിലൂടെ ഒഴുകി സമീപ പ്രദേശത്തെ കിണറുകളിൽ എത്തുന്ന സ്ഥിതിയാണ്.
പാണഞ്ചേരി പഞ്ചായത്ത് ആറാം വാർഡിലുള്ള നിരവധി കുടിവെള്ള പദ്ധതികളെ ബാധിക്കുന്ന വിഷയമാണിത്. നാട്ടുകാരുടെ പ്രതിഷേധങ്ങളെ തുടർന്ന് പാണഞ്ചേരി പഞ്ചായത്ത് വൈസ് പ്രസിഡന്റിന്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥരും, പോലീസും സ്ഥലത്തെത്തി പരിശോധന നടത്തി. ഈ മാസം 15ന് പഞ്ചായത്തിൽ സർവ്വ കക്ഷി യോഗം ചേർന്ന് ഈ പ്രശ്നത്തിന് പരിഹാരമുണ്ടാക്കാനാണ് തീരുമാനം. പൊലീസ് ഈ പ്രദേശത്ത് കൂടുതൽ പട്രോളിംഗ് നടത്താനും തീരുമാനമായിട്ടുണ്ട്.
Similar News
പന്നിയങ്കര ടോൾപ്ലാസയിൽ ഓട്ടോ തൊഴിലാളികൾ സമരം നടത്തി.
വിഷു വിപണന മേള ആരംഭിച്ചു.
സൗജന്യം അനുവദിക്കണം; പന്നിയങ്കര ടോൾ കേന്ദ്രത്തിൽ പ്രതിഷേധം തുടങ്ങി.