വടക്കഞ്ചേരി: സർവ്വകക്ഷി യോഗ തീരുമാനം അട്ടിമറിച്ച ടോൾ കമ്പനിക്കെതിരെ വടക്കഞ്ചേരി ജനകീയ വേദിയുടെ നേതൃത്വത്തിൽ 4 ചക്ര ഓട്ടോ ടാക്സി ഡ്രൈവർമാരും, തൊഴിലാളികളും പ്രതിഷേധ സമരം നടത്തി. 75 ഓളം 4 ചക്ര ഓട്ടോറിക്ഷകൾ ഓട്ടോറിക്ഷകൾക്ക് പോകാൻ അനുവാദമുള്ള സൗജന്യ ട്രാക്കിലൂടെ കടന്നുപോയി.
പ്രതിഷേധ യോഗം ജനകീയ വേദി ചെയർമാൻ ബോബൻ ജോർജ് ഉദ്ഘാടനം ചെയ്‌തു. ഓട്ടോ ടാക്സി ഡ്രൈവേഴ്സ‌് യൂണിയൻ പ്രതിനിധി താജുദ്ദീൻ ഇബ്രാഹീം അധ്യക്ഷനായി. ജനകീയ വേദി ജനറൽ കൺവീനർ ജിജോ അറയ്ക്കൽ, വ്യാപാരി സംരക്ഷണ സമിതി പ്രസിഡന്റ് സി.കെ. അച്യുതൻ, കൺവീനർ കെ. ശിവദാസ്, ഓട്ടോറിക്ഷ തൊഴിലാളി പ്രതിനിധി സുലൈമാൻ കാസിം, ജനകീയ വേദി ട്രഷറർ മോഹനൻ പള്ളിക്കാട് എന്നിവർ പ്രസംഗിച്ചു.
വടക്കഞ്ചേരി വ്യാപാരി സംരക്ഷണ സമിതി, സ്കൂൾ ബസ് അസോസിയേഷൻ, 4 ചക്ര ഓട്ടോറിക്ഷ തൊഴിലാളികൾ എന്നിവർ സമരത്തിൽ പങ്കെടുത്തു. കെ.രാധാകൃഷ്ണൻ എംപിയുടെ അധ്യക്ഷതയിൽ പി.പി.സുമോദ് എം എൽഎ, കെ.ഡി.പ്രസേനൻ എംഎൽഎ എന്നിവരുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ 4 ചക്ര ഓട്ടോറിക്ഷകൾക്ക് സൗജന്യ യാത്ര അനുവദിക്കും എന്ന തീരുമാനം ആട്ടിമറിച്ചുകൊണ്ട് ടോൾ കമ്പനി മുന്നോട്ടു പോയാൽ സമരം ശക്തമാക്കുമെന്ന് സംയുക്ത സമരസമിതി ഭാരവാഹികൾ പറഞ്ഞു.
തുടർന്ന് ടോൾ അധികൃതരുമായി നടത്തിയ ചർച്ചയിൽ 4 ചക്ര ഓട്ടോറിക്ഷകളെ അടുത്ത ഉന്നതതല ചർച്ച നടക്കുന്നതുവരെ സൗജന്യ ട്രാക്കിലൂടെ വിടാൻ ധാരണയായി.
Similar News
വിഷു വിപണന മേള ആരംഭിച്ചു.
കുതിരാൻ തുരങ്കത്തിന് മുന്നിലെ റോഡിൽ കക്കുസ് മാലിന്യം തള്ളുന്നു.
സൗജന്യം അനുവദിക്കണം; പന്നിയങ്കര ടോൾ കേന്ദ്രത്തിൽ പ്രതിഷേധം തുടങ്ങി.