ചിറ്റിലഞ്ചേരി വേലയ്ക്ക് ഇന്ന് കൂറയിടും.

ചിറ്റിലഞ്ചേരി: ചെറുനെട്ടൂരി ഭഗവതിക്ഷേത്രംവേലയ്ക്ക് ഇന്ന് കൂറയിടും. രാവിലെ 8.30-ന് ക്ഷേത്രസന്നിധിയിൽ ദേശപ്പണിക്കരുടെ നേതൃത്വത്തിൽ പഞ്ചാംഗവായനയും, തുടർന്ന് വേലനടത്തിപ്പിനുള്ള അധികാരപത്രമായ പൊന്നോല സമർപ്പണവും നടക്കും.

വൈകീട്ട് ഏഴിന് മുളങ്കൂറകൾ ഭഗവതിയുടെ മൂലസ്ഥാനമായ കൂട്ടാലയിലും തുടർന്ന്, വിശ്വകർമനഗറിലും സ്വർഗനാഥസ്വാമിക്ഷേത്ര സന്നിധിയിലും നാട്ടും. വാദ്യമേളത്തിന്റെയും ആർപ്പുവിളിയുടെയും അകമ്പടിയോടെ ഭഗവതിക്ഷേത്രത്തിനു മുന്നിലും മുളങ്കൂറകൾ നാട്ടും.

വൈകീട്ട് 6.30-ന് നൃത്തപരിപാടിയുണ്ട്. നാളെ രാത്രി ദേശക്കണ്യാറും വൈകീട്ട് 6.30-ന് നാടൻപാട്ടും ഉണ്ടാകും. ബുധനാഴ്ച വൈകീട്ട് 6.30-ന് സംഗീത നൃത്തപരിപാടിയും തുടർന്നുള്ള ദിവസങ്ങളിൽ രാത്രി എട്ടിന് വിവിധ കരക്കാരുടെ നേതൃത്വത്തിൽ കണ്യാറും നടക്കും. 28-നാണ് വേല.