കണ്ണമ്പ്ര: കണ്ണമ്പ്ര വേലക്ക് കൂറയിട്ടു. ഇനി വേലക്കായുള്ള കാത്തിരിപ്പാണ് തട്ടകത്തിൽ. ജില്ലയിലും, പുറത്തും ഏറെ പ്രശസ്തമായ കണ്ണമ്പ്ര വേലക്ക് ഇന്ന് രാവിലെ ആചാരാനുഷ്ഠനങ്ങളോടെ കൂറയിട്ടു.
കണ്ണമ്പ്ര കിഴക്കേ കളത്തിൽ നിന്നും വെട്ടിയൊതുക്കി ആചാരങ്ങളോടെ കൊണ്ടു വന്ന കൂറമുള ക്ഷേത്രത്തിലെ ശാന്തി കുടുംബങ്ങളിൽ പെട്ടവർ ഏറ്റുവാങ്ങി ശുദ്ധിയാക്കി തോരണങ്ങൾ കൊണ്ട് അലങ്കരിച്ച് അമ്പലത്തിനു മൂന്ന് പ്രദക്ഷിണം വച്ച് തിരുനടക്കൽ പ്രത്യേകം തയ്യാറാക്കിയ കൂറ നാട്ടുന്നതിനുള്ള കുഴിയിൽ വിധിപ്രകാരമുള്ള പൂജകൾ ചെയ്തു ദേശകരണവന്മാരുടെ സാന്നിധ്യത്തിൽ വിളിച്ചു ചൊല്ലി കൂറ നാട്ടി.
ഭക്തജനങ്ങളുടെ അമ്മേ ദേവിയെ വിളികളുടെ അരവങ്ങൾക്കിടയിൽ ദേവിയുടെ കൊടികൂറ വാനിലേക്കുയർന്നു പാറി. ഇനി നാല്പത്തി ഒന്നു നാൾ തട്ടകത്തിൽ വിവിധങ്ങളായ ഉത്സവങ്ങളാണ്..
കുട്ടികളുടെ കുമ്മാട്ടിയും, അമ്പലത്തിൽ കൂത്തുമാടത്തിൽ നടക്കുന്ന തോൽപാവകൂത്തും, തുടർന്ന് നടക്കുന്ന ആഘോഷപൂർവമായ വേലയും ആണ് ഇനി ഇന്ന് മുതൽ വരാനിക്കുന്നത്.
വേലയുടെ ഭാഗമായുള്ള കുമ്മാട്ടിയുടെ സമാപനം മേയ് 23 നു വൈകീട്ട് പെരുവനം കുട്ടൻ മാരാരുടെ മേളത്തോടെയാണ് കണ്ണമ്പ്ര മന്ദിൽ നടക്കുക. വേലയോടാനുബന്ധിച്ചുള്ള പറയെടുപ്പും,
ദേശ കൂട്ടാഴിയും ഉൾപ്പെടെ വേലയുടെ വരവറിയിച്ചുകൊണ്ടു നാടും നഗരവും ഉണരുന്ന കാഴ്ചയാണ് ഇനി കണ്ണമ്പ്രയിൽ.
കഴിഞ്ഞ തവണ തോരാതെ പെയ്ത മഴയിലും ഒട്ടും ഭംഗി ചോരാതെ വെടിക്കെട്ട് നടത്തി വെടിക്കെട്ട് പ്രേമികളുടെ ശ്രദ്ധ കേന്ദ്രമായ സ്റ്റഫിൻ തന്നെയാണ് ഇത്തവണയും വെടിക്കെട്ടിനു കാരണവർ.
ഡിജിറ്റൽ പന്തൽ വർക്കുകളിൽ മുൻ നിരക്കാരായ നാദം പന്തൽ വർക്‌സ് എടപ്പാൾ ആണ് കണ്ണമ്പ്രക്ക് വേണ്ടി ഇത്തവണയും പന്തൽ അലങ്കാരം ഒരുക്കുന്നത്. കേരളത്തിൽ അറിയ
പ്പെടുന്ന ഗജരാജന്മാരും, വാദ്യ രംഗത്തെ മികച്ച പ്രഗത്ഭരും അണിനിരക്കുന്ന കണ്ണമ്പ്ര വേല മേയ് 24നാണ്.
Similar News
കമ്മാന്തറ വേല ആഘോഷിച്ചു.
ഭക്തിയുടെയും, വാദ്യമേളത്തിന്റെയും നിറവിൽ അയിലൂർ വേല ആഘോഷിച്ചു.
അയിലൂർ വേല നാളെ.