കമ്മാന്തറ വേല ആഘോഷിച്ചു.

വടക്കഞ്ചേരി : കമ്മാന്തറ മാങ്ങോടി ഭഗവതിക്ഷേത്രം, നമ്പൂതിരിമുത്തൻക്ഷേത്രം വേല ആഘോഷിച്ചു. ഈടുവെടി, കേളി എന്നിവയ്ക്കുശേഷം ഇരുക്ഷേത്രത്തിൽനിന്നും പഞ്ചവാദ്യത്തിന്റെ അകമ്പടിയോടെ മൂന്നാനകൾ അണിനിരന്ന എഴുന്നള്ളത്ത് ആരംഭിച്ചു.എഴുന്നള്ളത്ത് ദേശമന്ദിലെത്തിയശേഷം മേളത്തിന്റെ അകമ്പടിയോടെ തിരിച്ചെഴുന്നള്ളത്ത് നടന്നു. നമ്പൂതിരിമുത്തൻ ക്ഷേത്രത്തിൽ പഞ്ചാരിമേളവും തായമ്പകയുമുണ്ടായി.