January 16, 2026

കാട്ടുപന്നിയുടെ ആക്രമണത്തിൽ വയോധികന് പരിക്കേറ്റു.

വടക്കഞ്ചേരി: വടക്കഞ്ചേരി ചെക്കിണി സ്വദേശിയായ കറുപ്പനാ(80)ണ് പരിക്കേറ്റത്. ഇന്നലെ പകൽ 3നാണ് സംഭവം. ആടുകൾക്ക് തീറ്റ ശേഖരിക്കാനായി സമീപത്തെ പറമ്പിൽ പോയപ്പോഴാണ് കാട്ടുപന്നിയുടെ ആക്രമണമുണ്ടായത്. പരിക്കേറ്റ് നിലത്ത് വീണ കറുപ്പനെ നാട്ടുകാർ എത്തിയാണ് രക്ഷപ്പെടുത്തിയത്. ആദ്യം വടക്കഞ്ചേരി സ്വകാര്യ ആശുപത്രിയിലും, പിന്നീട് തൃശ്ശൂർ ഗവ. മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു.