November 22, 2025

KSRTC ഡ്രൈവർക്ക് ദേഹാസ്വാസ്ഥ്യം; യാത്രക്കാരെ സുരക്ഷിതമാക്കി വാഹനം ഒതുക്കി നിർത്തി.

വടക്കഞ്ചേരി: KSRTC ഡ്രൈവർക്ക് ദേഹാസ്വാസ്ഥ്യം. പാലക്കാട് നിന്നും ആലുവയിലേക്ക് പോകുന്ന KSRTC യിലെ ഡ്രൈവർക്കാണ് കുതിരാൻ തുരങ്കത്തിൽ എത്തിയപ്പോൾ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഉടൻ തന്നെ വാഹനം ഒതുക്കി നിർത്തിയതിനാൽ വലിയ അപകടം ഒഴിവായി. ഡ്രൈവർ സീറ്റിൽ വിയർത്ത് തളർന്നിരുന്ന ഡ്രൈവറെ 108 ആംബുലൻസിൽ കയറ്റി ജില്ലാശുപത്രിലിലേക്ക് കൊണ്ടു പോയി.