പാലക്കാട് : പ്രാദേശിക മാധ്യമ പ്രവർത്തകരെ ജീവനക്കാരായി അംഗീകരിച്ച് ദേശീയ വേജ് ബോർഡ് നിശ്ചയിച്ച പ്രകാരമുള്ള ആനുകൂല്യം നൽകണമെന്ന് കേരള യൂണിയൻ ഓഫ് ജേർണലിസ്റ്റ് ജില്ലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. പഹൽഗാം ഭീകരാക്രമണത്തിൽ ജീവൻ ബലിയർപ്പിച്ചവരുടെ വേർപാടിലും മാർപാപ്പയുടെ വിയോഗത്തിലും യോഗം അനുശോചിച്ചു. കെ യു ജെ സംസ്ഥാന കോ-ഓർഡിനേറ്റർ ബെന്നി വർഗീസ് ഉദ്ഘാടനം ചെയ്തു.കേരള യൂണിയൻ ഓഫ് ജേർണലിസ്റ്റ് ജില്ലാ പ്രസിഡന്റ് വി പ്രശോഭ് മണ്ണാർക്കാട് അധ്യക്ഷത വഹിച്ചു. ഇന്ത്യൻ ജേർണലിസ്റ്റ് യൂണിയൻ ദേശീയ കൗൺസിൽ അംഗം അജിത്ത് ഷോളയൂർ, കേരള യൂണിയൻ ഓഫ് ജേർണലിസ്റ്റ് ജില്ലാ സെക്രട്ടറി കണക്കമ്പാറ ബാബു, വൈസ് പ്രസിഡന്റ് എം കെ ഹരിദാസ്, ജില്ലാട്രഷറർ മുഹമ്മദ് സലാം മണ്ണാർക്കാട്, കമ്മിറ്റി അംഗങ്ങളായ അബ്ദുൾറഹ്‌മാൻ മണ്ണാർക്കാട്, അമീൻ മണ്ണാർക്കാട്, എ ജയചന്ദ്രൻ, അജിത്ത് മംഗലംഡാം, സൈതലവി മണ്ണാർക്കാട്, എം മുജീബ് റഹ്‌മാൻ തുടങ്ങിയവർ സംസാരിച്ചു.

Similar News
കേരള യൂണിയൻ ഓഫ് ജേർണലിസ്റ്റ് സമൂഹ നോമ്പുതുറയും റമദാൻ കിറ്റ് വിതരണവും സംഘടിപ്പിച്ചു. ചടങ്ങിൽ മുതിർന്ന മാധ്യമ പ്രവർത്തകരെ ആദരിച്ചു.
കേരള യൂണിയൻ ഓഫ് ജേർണലിസ്റ്റ്സ് (കെ.യു.ജെ) ജില്ലാ സമ്മേളനം നടന്നു.
കേരള യൂണിയൻ ഓഫ് ജേർണലിസ്റ്റ്സ് (കെ.യു.ജെ) പാലക്കാട് ജില്ലാ സമ്മേളനം ഇന്ന് രാവിലെ 11 മണിക്ക് ടോപ്പ് ഇൻ ടൗണിൽ.