“നിയമങ്ങളും തീരുമാനങ്ങളും കാറ്റില്‍പറത്തി വടക്കഞ്ചേരി ടൗണില്‍ അനധികൃത നടപടികള്‍ നടക്കുമ്ബോഴും ഒന്നുംകാണാതെ അധികൃതർ.പാതയോരത്തു കടസ്ഥാപിച്ച് പിന്നീടതു വില്പന നടത്തുന്നതു മുതല്‍ നടപ്പാത കൈയേറിയുള്ള കച്ചവടങ്ങള്‍വരെ തകൃതിയാണിപ്പോള്‍. രാഷ്ട്രീയ സ്വാധീനങ്ങള്‍ക്കും താത്പര്യങ്ങള്‍ക്കും മുൻഗണന നല്‍കിയാണ് ടൗണില്‍ പലതും നടക്കുന്നത്. ടൗണിലെ അനധികൃതചെയ്തികള്‍ക്കെതിരേ ഉടൻ നടപടിതുടങ്ങുമെന്ന പുതിയ തീരുമാനമെടുത്തതു നാലുമാസംമുമ്ബ് ഡിസംബർ ഒമ്ബതിനായിരുന്നു.അനധികൃത പാർക്കിംഗിനെതിരെ നടപടി കടുപ്പിച്ചപ്പോള്‍ ഇപ്പോള്‍ നിയന്ത്രണലൈനുകള്‍ നോക്കാതെ റോഡില്‍തന്നെയാണ് സ്ഥിരമായുള്ള കച്ചവടം നടക്കുന്നത്. ടൗണ്‍റോഡില്‍ ചെറുപുഷ്പം ജംഗ്‌ഷൻ മുതല്‍ മന്ദം കവല, സുനിത ജംഗ്‌ഷൻ, തങ്കം ജംഗ്ഷൻ റോഡ് എല്ലായിടത്തുമുണ്ട് ഇത്തരം അനധികൃത നടപടികള്‍. എല്ലാവരും സഹകരിച്ചാലേ വടക്കഞ്ചേരി ടൗണിനെ വൃത്തിയുള്ള നഗരമാക്കാനാകൂവെന്ന് സർവകക്ഷി യോഗത്തില്‍ എല്ലാവരും പ്രസംഗിച്ചതു പാഴ്‌വാക്കായി. പകല്‍സമയത്തെ വഴിയോരകച്ചവടം ഒഴിവാക്കും. ടൗണ്‍ റോഡിലെ പച്ച മത്സ്യവില്പന പൂർണമായും നിരോധിക്കും. വഴിയോരകച്ചവടക്കാരെ പുനരധിവസിപ്പിക്കുന്നതു പരിശോധിക്കും. വഴിയോരങ്ങളില്‍ വാഹനങ്ങള്‍നിർത്തിയിട്ടു കച്ചവടം നടത്തുന്നത് പെർമിറ്റ് ലംഘനമായികണ്ട് നടപടിയെടുക്കും. അങ്ങനെ നിരവധി തീരുമാനങ്ങളാണ് കൈകൊണ്ടത്. പെർമിറ്റില്ലാതെ ടൗണിലോടുന്ന ഓട്ടോറിക്ഷകള്‍ക്കെതിരെയും നടപടിയെടുക്കും. പക്ഷെ, ഒന്നും ലഷ്യത്തിലെത്തിയില്ല.റോഡിലെ കടകളും സ്ഥിരമായിതന്നെ തുടരുകയാണ്. ഇതൊക്കെ മാറ്റണമെങ്കില്‍ നിലവിലെ തീരുമാനങ്ങള്‍ക്കൊന്നുമാകില്ലെന്നാണു ജനങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്.”
വടക്കഞ്ചേരി ടൗണില്‍ അനധികൃതനടപടികള്‍ തകൃതി; കണ്ടില്ലെന്നു നടിച്ച് അധികൃതര്‍

Similar News
ദേശീയ പാതയിലെ വമ്പൻ കുഴിയിൽ വാഴ നട്ട് വാണിയമ്പാറയിൽ ഒറ്റയാൾ പ്രതിഷേധം.
പനംകുറ്റിയില്‍ വിളകളൊന്നും ശേഷിപ്പിക്കാതെ കാട്ടാനകളുടെ വിളയാട്ടം
തൃശൂര്‍ -പാലക്കാട് ദേശീയപാതയില്‍ പതിനഞ്ചിടത്ത് നിര്‍മാണപ്രവൃത്തികള്‍