നിയന്ത്രണം വിട്ട പിക്കപ്പ് വാൻ ഡിവൈഡറിൽ ഇടിച്ച് മറിഞ്ഞ് അപകടം; ഡ്രൈവർക്ക് പരിക്ക്

വടക്കഞ്ചേരി-മണ്ണൂത്തിദേശീയപാതയിൽ കുതിരാൻ തുരങ്കത്തിന് സമീപം പിക്കപ്പ് വാൻ മറിഞ്ഞുണ്ടായ അപകടത്തിൽ ഡ്രൈവർക്ക് പരിക്ക്. ഇന്ന് രാവിലെ 10 മണിയോടെ കുതിരാൻ തുരങ്കത്തിന് പടിഞ്ഞാറ് ഭാഗത്താണ് അപകടം ഉണ്ടായത്. തമിഴ്‌നാട്ടിൽ നിന്നും മാങ്ങ കയറ്റി വരികയായിരുന്ന പിക്കപ്പ് വാൻ തൃശൂർ ഭാഗത്തേക്കുള്ള പാതയിൽ വെച്ച് നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിച്ച് മറിയുകയായിരുന്നു. ദേശീയപാത റിക്കവറി വിഭാഗം സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.