പണിക്ക് വേഗമേറണം, സുരക്ഷ ഉറപ്പാക്കണം

“റോഡ്സുരക്ഷാ നടപടികളുടെ ഭാഗമായി ദേശീയപാതയിൽ മുന്നറിയിപ്പ് ബോർഡുകളും ദിശാബോർഡുകളുമുൾപ്പെടെ ഉറപ്പാക്കണമെന്നും കർശനമായി നിരീക്ഷിക്കണമെന്നും 2024 ഡിസംബറിൽ കേന്ദ്ര റോഡ്ഗതാഗത ഹൈവേ മന്ത്രാലയം ഉത്തരവിറക്കിയിരുന്നു. 2025 ജനുവരി റോഡ്സുരക്ഷാ മാസമായി ആചരിക്കാനും മന്ത്രാലയം നിർദേശിച്ചിരുന്നു.എന്നാൽ, ദേശീയപാതാ 544-ൽ വാളയാറിനും ഇടപ്പള്ളിക്കുമിടയിൽ അടിപ്പാതകളുടെ നിർമാണം നടക്കുന്ന 11 ഇടങ്ങളിൽ റോഡ് സുരക്ഷയെക്കുറിച്ച് ദേശീയപാതാ അതോറിറ്റി മറന്നമട്ടാണ്. എല്ലാ ദിവസവും കുരുക്കും അപകടങ്ങളുമാണ്.ദേശീയപാതയിലെ യാത്രാസുരക്ഷ ഉറപ്പാക്കുന്നതിനും അപകടങ്ങൾ കുറയ്ക്കുന്നതിനുമായാണ് അടിപ്പാതകൾ നിർമിക്കുന്നതെന്നാണ് ദേശീയപാതാ അതോറിറ്റിയുടെ വിശദീകരണം.”