“മയക്കുമരുന്ന് വ്യാപനത്തിനെതിരെ നടക്കുന്ന ഓപ്പറേഷൻ ഡി ഹണ്ടിന്റെ ഭാഗമായി ജില്ലാ പോലീസ് മേധാവി അജിത്കുമാറിന്റെ നിർദേശപ്രകാരം ജില്ലാ പോലീസ് ലഹരിവിരുദ്ധ സ്ക്വാഡും വടക്കഞ്ചേരി പോലീസും നടത്തിയ പരിശോധനയില്‍ വടക്കഞ്ചേരി ടൗണില്‍ ശ്രീരാമ പാർക്കിനു മുൻവശത്ത് വില്പനക്കായി എത്തിച്ച മാരകമയക്കുമരുന്നായ 3.008 ഗ്രാം എംഡിഎംഎ യുമായി യുവാവിനെ പിടികൂടി.വടക്കഞ്ചേരി മാണിക്യപ്പാടം ചുങ്കത്തുപറമ്ബ് മുഹമ്മദ് ഷാഹിദ് ഖലീലാ (23)ണ് പിടിയിലായത്. വടക്കഞ്ചേരി, മുടപ്പല്ലൂർ, കിഴക്കഞ്ചേരി പ്രദേശത്തെ പ്രധാന ലഹരിവില്‍പനക്കാരനായ യുവാവ് കുറച്ചു ദിവസങ്ങളായി ജില്ലാ പോലീസ് ലഹരി വിരുദ്ധ സ്ക്വാഡിന്റെ നിരീക്ഷണത്തിലായിരുന്നു. മയക്കുമരുന്ന് ഇടപാടുകളെക്കുറിച്ചും വടക്കഞ്ചേരി പ്രദേശത്തെ മയക്കുമരുന്ന് സംഘത്തെക്കുറിച്ചും പോലീസ് കൂടുതല്‍ അന്വേഷണം നടത്തി വരികയാണ്.ഡിവൈഎസ്പി മുരളീധരൻ, ജില്ലാ നർക്കോട്ടിക് സെല്‍ ഡിവൈഎസ്പി അബ്ദുള്‍ മുനീർ എന്നിവരുടെ നേതൃത്വത്തില്‍ ഇൻസ്പെക്ടർ കെ.പി. ബെന്നി, സബ് ഇൻസ്പെക്ടർമാരായ സി.ബി. മധു, എസ്. ഉമ്മർ എന്നിവരുള്‍പ്പെടുന്ന സംഘമാണ് യുവാവിനെ വലയിലാക്കിയത്.”
എംഡിഎംഎയുമായി വടക്കഞ്ചേരി സ്വദേശി പിടിയില്‍

Similar News
നെല്ലിയാമ്പതി ചുരം പാതയിൽ മരം വീണു; രണ്ടു മണിക്കൂർ ഗതാഗതം മുടങ്ങി
ലോട്ടറിവില്പനക്കാരിയെ കളിനോട്ട് നല്കി പറ്റിച്ചു
രാത്രിയിൽ സുരക്ഷയില്ലാതെ ചെറുപുഷ്പം ബസ്സ് സ്റ്റോപ്പ്.