“കുട്ടികളുടെ കളിനോട്ട് കൊടുത്ത് ലോട്ടറി ടിക്കറ്റ് വാങ്ങി യുവാവ് ലോട്ടറി വില്പനക്കാരിയായ വൃദ്ധയെ പറ്റിച്ചു.വടക്കഞ്ചേരി സ്വദേശിയായ വൃദ്ധയെയാണ് പട്ടിക്കാട് വച്ച് യുവാവ് കബളിപ്പിച്ചത്. ലോട്ടറിടിക്കറ്റ് വാങ്ങി കൊടുത്ത 50 രൂപയുടെ നോട്ട് കുട്ടികളുടെ കളിനോട്ടായിരുന്നു. ഒറിജിനല്‍ നോട്ട് എന്ന് തോന്നിപ്പിക്കുന്നതാണ് നോട്ട്. വടക്കഞ്ചേരിയിലെ കടയില്‍ സാധനങ്ങള്‍ വാങ്ങി പണം കൊടുത്തപ്പോഴാണ് കടക്കാരൻ നോട്ട് തിരിച്ചറിഞ്ഞത്. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ എന്നതിനു പകരം ചില്‍ഡ്രൻസ് ബാങ്ക് ഓഫ് ഇന്ത്യ എന്നാണ് നോട്ടില്‍ അടിച്ചിട്ടുള്ളത്. ഇത്തരം വ്യാജനോട്ടുകള്‍ നോട്ടിടപാടുകളില് വ്യാപകമായിട്ടുണ്ടെന്നാണ് കച്ചവടക്കാരും പറയുന്നത്.”
ലോട്ടറിവില്പനക്കാരിയെ കളിനോട്ട് നല്കി പറ്റിച്ചു

Similar News
നെല്ലിയാമ്പതി ചുരം പാതയിൽ മരം വീണു; രണ്ടു മണിക്കൂർ ഗതാഗതം മുടങ്ങി
എംഡിഎംഎയുമായി വടക്കഞ്ചേരി സ്വദേശി പിടിയില്‍
രാത്രിയിൽ സുരക്ഷയില്ലാതെ ചെറുപുഷ്പം ബസ്സ് സ്റ്റോപ്പ്.