“കാറ്റിലും മഴയിലും നെല്ലിയാമ്പതി ചുരം പാതയിൽ മരം കടപുഴകിവീണ് ഗതാഗതം തടസ്സപ്പെട്ടു. പോത്തുണ്ടി-കൈകാട്ടി ചുരം പാതയിൽ അയ്യപ്പൻതിട്ടിനു സമീപമുള്ള ഒൻപതാം വളവിലാണ് മരം കടപുഴകി പാതയിലേക്ക് വീണത്.തിങ്കളാഴ്ച രാവിലെ ഒൻപതുമണിയോടെയാണ് സംഭവം. മരം വീണതോടെ നെല്ലിയാമ്പതിയിലേക്കുള്ള കെഎസ്ആർടിസി ബസും വിനോദസഞ്ചാരികളും വഴിയിൽ കുടുങ്ങി. രണ്ടു മണിക്കൂർ പരിശ്രമത്തിനൊടുവിൽ പോത്തുണ്ടി വനം സെക്ഷൻ ജീവനക്കാരും നെല്ലിയാമ്പതിയിലേക്കുള്ള യാത്രക്കാരും പ്രദേശവാസികളും ചേർന്ന് മരം മുറിച്ചുനീക്കിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.”
നെല്ലിയാമ്പതി ചുരം പാതയിൽ മരം വീണു; രണ്ടു മണിക്കൂർ ഗതാഗതം മുടങ്ങി

Similar News
കനത്ത മഴയിൽ വീട് തകർന്നു വീണു.
സഞ്ചാരികളെ വരവേറ്റ് നെല്ലിയാമ്പതി.
മഴ കനത്തപ്പോൾ വടക്കഞ്ചേരി-മണ്ണുത്തി ദേശീയപാതയും, മംഗലം-ഗോവിന്ദാപുരം സംസ്ഥാനപാതയും തകർന്ന് തരിപ്പണമായി.