മേലാർകോട് : അധികൃതർ പൊതുവിടങ്ങൾ മാലിന്യമുക്തമാക്കാനാക്കുള്ള ശ്രമങ്ങൾ തുടരുമ്പോൾ പിന്തുണയ്ക്കേണ്ട പൊതുജനങ്ങളിൽ ചിലർ പ്രതിസന്ധി സൃഷ്ടിക്കുന്നു. പൊതുസ്ഥലങ്ങളിൽ മാലിന്യം കൊണ്ടിടുന്നത് തുടരുകയാണ്. പഞ്ചായത്തിലെ മുണ്ടിയൻകാവ്-അന്താഴി പാതയിൽ നെന്മാറ ഗ്രാമപ്പഞ്ചായത്ത് സ്ഥാപിച്ച മിനി എംസിഎഫിനു സമീപമാണ് പ്ലാസ്റ്റിക് ഉൾപ്പെടെയുള്ളവ തള്ളുന്നത്.സ്ഥിരമായി മാലിന്യം കൊണ്ടിടുന്ന ഭാഗങ്ങളിൽ മേലാർകോട് ഗ്രാമപ്പഞ്ചായത്തിന്റെ പദ്ധതിയുടെ ഭാഗമായി ആറിടങ്ങളിൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്. മംഗലം-ഗോവിന്ദാപുരം പാതയിൽ ഗോമതി മുതൽ നെന്മാറ എൻഎസ്എസ് കോളേജ് വരെയുള്ള ഭാഗത്ത് രണ്ടിടത്തും, ചിറ്റിലഞ്ചേരി കൂട്ടാലയ്ക്ക് സമീപവും മേലാർകോട് മുണ്ടിയൻകാവിലും, ചേരാമംഗലം കാപ്പുകാട് പാതയിലും, ഗ്രാമപ്പഞ്ചായത്തിനു സമീപത്തുമാണ് നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചിട്ടുള്ളത്. നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചതോടെ പ്രധാന പാതയോരങ്ങളിൽ മാലിന്യമിടുന്നത് ഒഴിവായെങ്കിലും മുണ്ടിയൻകാവിന് സമീപം സ്ഥാപിച്ചിട്ടുള്ള നീരിക്ഷണ ക്യാമറയ്ക്ക് പുറകിലാണ് നെന്മാറ ഗ്രാമപ്പഞ്ചായത്തിന്റെ സ്ഥലത്താണ് ഇപ്പോൾ മാലിന്യം കൊണ്ടിടുന്നത്.പഴയ വസ്ത്രങ്ങൾ ഉൾപ്പെടെയുള്ള പ്ലാസ്റ്റിക് മാലിന്യം തള്ളിയിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ കനത്ത മഴ കൂടിയായതോടെ ഇവയിൽ വെള്ളം കെട്ടിനിന്ന് കൊതുകൾ പെരുകാനും തുടങ്ങി. മുണ്ടിയൻകാവ്-അന്താഴി പാതയോരത്തെ മാലിന്യം നീക്കണമെന്നാവശ്യപ്പെട്ട് നെന്മാറ ഗ്രാമപ്പഞ്ചായത്ത് അധികൃതർക്ക് മേലാർകോട് ഗ്രാമപ്പഞ്ചായത്തിൽ നിന്ന് കത്ത് നൽകിയെങ്കിലും ഇനിയും മാലിന്യം നീക്കിയിട്ടില്ല.

Similar News
നെല്ലിയാമ്പതി ചുരം പാതയിൽ മരം വീണു; രണ്ടു മണിക്കൂർ ഗതാഗതം മുടങ്ങി
ലോട്ടറിവില്പനക്കാരിയെ കളിനോട്ട് നല്കി പറ്റിച്ചു
എംഡിഎംഎയുമായി വടക്കഞ്ചേരി സ്വദേശി പിടിയില്