ജോയിന്റ് ആവാത്ത വടക്കഞ്ചേരി മേൽപ്പാലം ജോയിന്റ്; വീണ്ടും കുത്തിപ്പൊളിച്ചു.

വടക്കഞ്ചേരി: നിർമ്മാണത്തിന് ശേഷം ഒരിക്കലും ജോയിന്റ് ആവാതെ വടക്കഞ്ചേരി മേൽപ്പാലത്തിലെ ജോയിന്റ്. ഗതാഗതത്തിനായി തുറന്നു കൊടുത്തശേഷം ഇത് എൺപത്തിരണ്ടാം തവണയാണ് കുത്തിപൊളിക്കുന്നത്.

വടക്കഞ്ചേരി-മണ്ണുത്തി ആറുവരിപ്പാതയിലെ വടക്കഞ്ചേരി മേൽപ്പാല – ത്തിൻ്റെ ജോയിന്റ് സ്ഥിരം തകരാറിലാകുന്നതുകൊണ്ട് വിദഗ്ദ്ധ പരിശോധന നടത്തണമെന്ന ആവശ്യം ഉയർന്നെങ്കിലും നിർമ്മാണ കമ്പനി താത്കാലിക പരിഹാരവുമായി മുന്നോട്ടു പോവുകയാണ്.

മേൽപ്പാലം നിർമാണത്തിലുണ്ടായ അപാകമാണ് അടിസ്ഥാനകാരണമെന്നും ആരോപണമുണ്ട്. മേൽപ്പാലം നിർമി ക്കുമ്പോൾ, തൂണുകളിലൊന്ന് തകർന്നുവീണിരുന്നു. ജോയിൻ്റുകളുടെ തകർച്ച
സ്ഥിരം സംഭവമാകുമ്പോഴും, കോൺക്രീറ്റു ചെയ്ത് പ്രശ്നം പരിഹരിക്കലാണ്
ഇവിടെ നടക്കുന്നത്. പതിവ് പോലെ പാലക്കാട് ദിശയിലേക്കുള്ള പാലത്തിലെ ജോയിന്റാണ് വീണ്ടും നന്നാക്കുന്നത്. ഈ ഭാഗത്ത് ഒറ്റവരിയായാണ് വാഹനങ്ങൾ കടത്തിവിടുന്നത്.

ഇത് കൂടാതെ തൃശ്ശൂർ ദിശയിലേക്കുള്ള പാലത്തിലും ജോയിന്റുകളിലൊന്ന് കോൺക്രീറ്റ് ഇളകി തകർന്ന നിലയിലാണ്. വാഹനങ്ങൾ ഈ ഭാഗം കടക്കുമ്പോൾ ശക്തിയാ യി ചാടുന്നുണ്ട്. ഇവിടെയും കുത്തിപൊളിക്കേണ്ട അവസ്ഥയിലാണെന്ന സംശയം ഉയരുന്നുണ്ട്.

ദിവസേന ആയിരക്കണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന പാതയിലാണ് യാത്രക്കാരുടെ ജീവൻ പന്താടികൊണ്ടുള്ള നിർമ്മാണ കമ്പനിയുടെ അനാസ്ഥ.