മംഗലംഡാം : ലൂർദ്മാതാ ഹയർ സെക്കൻഡറി സ്കൂളില്‍ സമർപ്പിതസംഗമം നടന്നു. 1963 ല്‍ സ്ഥാപിതമായ സ്കൂളിലെ പൂർവവിദ്യാർഥികളായി 55 വൈദികരും 79 സിസ്റ്റേഴ്സുമുണ്ട്. ഇവരില്‍ കുറെപേർ സംഗമത്തില്‍ പങ്കെടുത്തു. സ്വദേശത്തും വിദേശത്തുമായി വ്യത്യസ്ത സഭാകൂട്ടായ്മകളിലാണ് പൂർവവിദ്യാർഥികളായ ഇവർ സേവനം ചെയ്യുന്നത്. സ്കൂള്‍ വിദ്യാഭ്യാസ കാലഘട്ടത്തില്‍ ലഭിച്ച അറിവും മൂല്യബോധവും ദൈവീകചിന്തകളുമാണ് സമർപ്പിത ജീവിതത്തിന്‍റെ അടിത്തറയെന്ന് വൈദികരും സിസ്റ്റേഴ്സും പറഞ്ഞു. ദിവ്യബലിയും പരേതരായ അധ്യാപികരെ അനുസ്മരണവും സൗഹൃദങ്ങളുടെ പങ്കുവയ്ക്കലുമായി ഏറെ സ്നേഹ കൂടിച്ചേരലായിരുന്നു സംഗമം. സ്നേഹവിരുന്നും ഒരുക്കിയിരുന്നു.

Similar News
മുടപ്പലൂർ-വടക്കഞ്ചേരി റോഡിൽ വാഹനാപകടം: കാർ പാടത്തിലേക്ക് മറിഞ്ഞു
ദേശീയ പാതയിലെ വമ്പൻ കുഴിയിൽ വാഴ നട്ട് വാണിയമ്പാറയിൽ ഒറ്റയാൾ പ്രതിഷേധം.
പനംകുറ്റിയില്‍ വിളകളൊന്നും ശേഷിപ്പിക്കാതെ കാട്ടാനകളുടെ വിളയാട്ടം