ആലത്തൂർ ഇരട്ടക്കുളത്ത് വാഹന അപകടത്തിൽ മംഗലംഡാം പൈതല സ്വദേശി മരിച്ചു.

ആലത്തൂർ: ആലത്തൂർ ഇരട്ടക്കുളത്ത് വാഹന അപകടത്തിൽ മംഗലംഡാം പൈതല സ്വദേശി മരിച്ചു. ഇന്ന് രാവിലെ 11 മണിയോടെ NH 544ൽ ഉണ്ടായ വാഹന അപകടത്തിൽ മംഗലംഡാം പൈതല മോളത് വീട്ടിൽ പൗലോസ് ആണ് മരണ മടഞ്ഞത്. പൗലോസ് ഓടിച്ചു വന്ന സ്കൂട്ടർ ഗതാഗത നിയന്ത്രണത്തിന് വെച്ചിരുന്ന ബാരിക്കേടിൽ തട്ടി ഗ്യാസ് ടാങ്കറിന് അടിയിൽ അകപ്പെടുകയായിരുന്നു.
തൊട്ടടുത്തുള്ള അസീസിയ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷപ്പെടുത്താൻ കഴിഞ്ഞില്ല. മൃതദേഹം അസീസിയ ആശുപത്രിയിൽ.
ഭാര്യ: ആലീസ്.
മക്കൾ: പോൻസി, ടിൻസി.
മരുമക്കൾ: നോബിൾ, മനോജ്‌.