പൊത്തപ്പാറയിൽ വീട്ടമ്മയെ ആക്രമിച്ച് സ്വർണ്ണവും, പണവും കവർന്നു.

വടക്കഞ്ചേരി: പൊത്തപ്പാറയിൽ വീട്ടമ്മയെ ആക്രമിച്ച് സ്വർണ്ണവും പണവും കവർന്നു. പൊത്തപ്പാറ കുരിശു പള്ളിക്ക് പിൻവശത്ത് വളയിൽ ബാബുവിന്റെ വീട്ടിലാണ് സംഭവം നടന്നത്. ഭാര്യ ജയന്തിയെ ആണ് ആക്രമിച്ച് അലമാരയിൽ സൂക്ഷിച്ച 45,000 രൂപയും, 3 പവനും കവർന്നത്.

ഇന്നലെ രാത്രി ഏഴു മണിയോടെയാണ് സംഭവം. മഴയുണ്ടായിരുന്ന സമയമായിരുന്നു. ഈ സമയത്ത് ജയന്തി മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. വീടിന്റെ പിൻവശത്തെ പ്ലാസ്റ്റിക് വാതിൽ തകർത്ത് അകത്തു കയറിയ മോഷ്ടാവ് ജയന്തിയെ ആക്രമിക്കുകയും കഴുത്തിൽ കത്തിവെച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തു.

ജയന്തി കുതറിമാറി തൊട്ടടുത്ത മുറിയിൽ കയറി കതകടച്ചു. ഈ സമയത്ത് മോഷ്ടാവ് അടുത്ത മുറിയിലെ അലമാരയിൽ നിന്നും പണവും സ്വർണാഭരണവും കവർന്ന കടന്നു കളയുകയായിരുന്നു എന്ന് ജയന്തി പറഞ്ഞു. വടക്കഞ്ചേരി പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.