വടക്കഞ്ചേരി: പന്നിയങ്കര ടോൾ പ്ലാസയിൽ പ്രദേശവാ സികൾക്കും, സ്കൂൾ വാഹന ങ്ങൾക്കും, നാല് ചക്ര ഓട്ടോ റിക്ഷകൾക്കും സൗജന്യം അനുവദിക്കുന്നത് സംബന്ധിച്ച് ഇന്നലെ കലക്ടറേറ്റിൽ നടന്ന ചർച്ച പ്രഹസനമായി. ചർച്ചയിൽ ഒരു വിഭാഗം സ്കൂൾ വാഹന ഉടമകളെയും നാല് ചക്ര ഓട്ടോറിക്ഷ പ്രതിനിധികളെയും ക്ഷണിച്ചെങ്കിലും സംയുക്ത സമരസമിതി നേതാക്കളെ ആരെയും ക്ഷണിച്ചിട്ടില്ല.
കെ. രാധാ കൃഷ്ണൻ എം.പി, ജില്ലാ കലക്ടർ ജി. പ്രിയങ്ക, ടോൾ കമ്പനി പ്രതിനിധികളായ മുകുന്ദൻ, ജസ്റ്റിൻ, സ്കൂൾ വാഹന ഉടമകളായ തങ്കച്ചൻ, ജെയ്‌സൺ, ദേവൻ, നാല് ചക്ര ഓട്ടോ യൂനിയനിൽ നിന്ന് താജുദ്ധീൻ ഇബ്രാഹിം എന്നിവ രോടൊപ്പം സി.പി.എം നേതാവ് ജയപ്രകാശുമാണ് ചർച്ചയിൽ പങ്കെടുത്തത്. പി.പി സുമോദ് എം.എൽ.എ കുടുംബത്തിൽ ഉണ്ടായ ഒരു മരണത്തെ തുടർന്ന് പങ്കെടുത്തില്ല.
കഴിഞ്ഞ മാസം നടത്തിയ ചർച്ചയെ തുടർന്നു പ്രദേശത്തെ സ്കൂൾ വാഹനങ്ങൾക്ക് സൗജന്യ യാത്ര തുടരുമെന്നും, പ്രദേശവാസികളുടെ സൗജന്യ യാത്രയ്ക്കുള്ള അപേക്ഷ സ്വീകരിക്കുമെന്നും ജനപ്രതിനിധികൾ സമര സമിതി നേതാക്കളെ അറിയിച്ചിരുന്നു. എന്നാൽ ഇങ്ങനെയൊരു തീരുമാനം തന്നെയില്ലെന്നാണ് കമ്പനി അറിയിച്ചത്.
കഴിഞ്ഞ ദിവസം സ്കൂൾ വാഹനങ്ങളിൽ നിന്നും ടോൾ പിരിക്കാൻ തുടങ്ങിയതായി വാഹന ഉടമകൾ പറഞ്ഞു. സ്കൂളുകൾ കോർപറേറ്റുകളാണെന്നും സ്കൂൾ വാഹനങ്ങൾക്ക് സൗജന്യ യാത്ര അനുവദിക്കില്ലെന്നും നിലപാടെടുത്ത കമ്പനി പ്രതിനിധികളും എം.പിയുമായി രൂക്ഷമായ തർക്കങ്ങളുണ്ടായി. ഇതേ തുടർന്ന് സ്കൂൾ വാഹനങ്ങൾക്ക് അമ്പത് ശതമാനം സൗജന്യമെന്ന നിലപാടിലേക്ക് കമ്പനി എത്തി.
നാല് ചക്ര ഓട്ടോകൾക്ക് മാസ പാസ് എന്ന നിലപാടിൽ ഉറച്ചു നിന്ന കമ്പനി പാസ് തുക 300 ആയി കുറച്ചു. എന്നാൽ ഇപ്പോൾ ലിസ്റ്റ് നൽകിയ ഓട്ടോകൾക്ക് മാത്രമേ ഈ ആനുകൂല്യം നൽകു എന്നും ഭാവിയിൽ പുതുതായി മേഖലയിൽ വരുന്ന ഓട്ടോകൾക്ക് ഈ സൗജന്യം നൽകില്ലെന്നുമാണ് കമ്പനി പറയുന്നത്. സ്കൂൾ വാഹങ്ങൾക്ക് നൽകിയ വക്കീൽ നോട്ടീസിൽ തുടർ നടപടി ഉണ്ടാവില്ല.
ടോൾ കമ്പനിയും, ഭരണകക്ഷിയും ഒത്തുകളിക്കുകയാണെന്നും ജനങ്ങളെ വഞ്ചിക്കുന്നത് അവസാനിപ്പി ക്കണമെന്നും സംയുക്ത സമര സമിതിയും ആവശ്യപ്പെട്ടു.
Similar News
റോഡിന് കുറുകെ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു.
മംഗലത്ത് അപകട ഭീഷണിയായി ദ്രവിച്ച വൻമരം.
കാട്ടുചോല ഗതിമാറിയൊഴുകി കൃഷിയിടങ്ങളില് നാശം.