നെന്മാറ: ചാത്തമംഗലം ഗവ. യുപി സ്കൂളിനുസമീപം റോഡിന് കുറുകെ മരം വീണു. കരിമ്പാറ റൂട്ടിൽ ഗതാഗതം 6 മണിക്കൂർ തടസ്സപ്പെട്ടു. കഴിഞ്ഞ ദിവസം പുലർച്ചയാണ് പാതയരികിലെ ഉങ്ങുമരം കടപുഴകിയത്. വൈദ്യുത കമ്പികളുടെ മുകളിൽ വീണതിനെത്തുടർന്ന് രണ്ട് വൈദ്യുതത്തൂണുകൾ ഒടിഞ്ഞു. 10 മണിക്കൂറോളം വൈദ്യുതി തടസ്സവുമുണ്ടായി. മരം വെട്ടിമാറ്റി 12-ന് ഗതാഗതം പുനരാരംഭിച്ചു. വൈദ്യുതി തടസ്സവും നീക്കി.
റോഡിന് കുറുകെ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു.

Similar News
വടക്കഞ്ചേരിയിൽ അര കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ
നെന്മാറ–ഒലിപ്പാറ പാത നവീകരണം; ടാറിംഗ് തകൃതിയിൽ
ലൂർദ് മാതാ സ്കൂളിൽ 63-ാം വാർഷികാഘോഷവും അധ്യാപക രക്ഷാകർതൃദിനവും യാത്രയയപ്പ് സമ്മേളനവും നടന്നു