നെല്ലിയാമ്പതി: കൈകാട്ടിയിൽ മരം കടപുഴകി റോഡിലേക്കു വീണു. ഒരു മണിക്കൂർ ഗതാഗത തടസമുണ്ടായി. വൈദ്യുതി ലൈനിനു മുകളിലൂടെ വീണതിനെത്തുടർന്ന് കമ്പികൾപൊട്ടി വൈദ്യുതി വിതരണവും തടസപ്പെട്ടു.
കൈകാട്ടി സഹകരണബാങ്കിനു സമീപമുള്ള സിൽവർ ഓക്ക് മരമാണ് കടപുഴകി വീണത്. നിരവധി വിനോദസഞ്ചാരികളും, യാത്രക്കാരും വഴിയിൽ കുടുങ്ങി. പൊതുപ്രവർത്തകനായ പി.ഒ. ജോസഫിൻ്റെ നേതൃത്വത്തിൽ പ്രദേശവാസികളുടെ സഹായത്തോടെ മരം മുറിച്ചുമാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു.
വിവരമറിഞ്ഞ് നെല്ലിയാമ്പതി വില്ലേജ് ഓഫീസർ സതീശൻ, ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ ജയചന്ദ്രൻ, ജീവനക്കാരായ അഭിലാഷ്, പ്രമോദ്, ശ്രീജിത്ത് ഗതാഗതം പുനഃസ്ഥാപിക്കാൻ നേതൃത്വം നൽകി. കെഎസ്ഇബി ജീവനക്കാർ സ്ഥലത്തെത്തി വൈദ്യുതി ലൈൻ പുനഃസ്ഥാപിച്ചു.
Similar News
ഏതുനിമിഷവും നിലംപൊത്താറായ നിലയിൽ മുടപ്പല്ലൂരിലെ കൂറ്റൻ വാട്ടർടാങ്ക്
സംസ്ഥാന ടൂറിസം വകുപ്പിനു കീഴിലുള്ള വടക്കഞ്ചേരിയിലെ ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട് 6 വർഷമായി പ്രവർത്തിക്കുന്നത് ഉയർന്ന തുക നല്കി സ്വകാര്യ ഷോപ്പിംഗ് കോംപ്ലക്സില്‍.
നെന്മാറയിലെ സൗരപാടത്ത് നിന്നും ഈ മാസം 25 മുതൽ വൈദ്യുതി ലഭിക്കും.