കാറിൻ്റെ പിൻഭാഗത്ത് സ്‌കൂട്ടർ ഇടിച്ച് സ്കൂട്ടർ യാത്രക്കാരന് പരിക്കേറ്റു.

ആലത്തൂർ: കാറിൻ്റെ പിൻഭാഗത്ത് സ്‌കൂട്ടർ ഇടിച്ച് സ്കൂട്ടർ യാത്രക്കാരന് പരിക്ക്. കൊല്ലം കരിക്കോട് സ്വദേശി സിദ്ദിഖിനാണ് (46) പരുക്കേറ്റത്. ഇയാളെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ഒരു മണിക്കാണ് സംഭവം. കളമശേരിയിലെ സ്വകാര്യ കമ്പനിയിലെ സെക്യൂരിറ്റി ജീവനക്കാരനായ ഇദ്ദേഹം പാലക്കാട് വന്നു തിരികെ പോകുന്നതിനിടെ ആലത്തൂർ സ്വാതി ജംക്‌ഷനിലായിരുന്നു അപകടം. കാറിൻ്റെ പിൻഭാഗത്ത് സ്‌കൂട്ടർ ഇടിച്ചതിനെ തുടർന്ന് കാറിന്റെ ഗ്ലാസ് തകർന്നിട്ടുണ്ട്.