തൃശൂർ: പുതുക്കാട് ബാർ ജീവനക്കാരനെ കുത്തിക്കൊന്നു. എരുമപ്പെട്ടി സ്വദേശി ഹേമചന്ദ്രൻ (64)ആണ് കൊല്ലപ്പെട്ടത്. അളഗപ്പനഗർ സ്വദേശി ഫിജോ ജോണിനെ (40) അറസ്റ്റ് ചെയ്തു. കൊച്ചിയിലെ സെക്യൂരിറ്റി ജീവനക്കാരനാണ് പ്രതി. ഇന്നലെ പുതുക്കാട് മേ ഫെയർ ബാറിന് പുറത്താണ് സംഭവം. വേണ്ടത്ര ടെച്ചിങ്സ് നൽകിയില്ലെന്നാരോപിച്ച് ഉണ്ടായ വാക്കുതർക്കമാണ് പകയിലേക്കും കൊലപാതകത്തിലും കലാശിച്ചത്. രാത്രി 11.30 ഓടെയാണ് സംഭവം.
ടച്ചിങ്‌സ് നല്‍കിയില്ലെന്നാരോപിച്ച് തർക്കത്തിനിടെ ബാര്‍ ജീവനക്കാരനെ കുത്തിക്കൊന്നു.

Similar News
ശബരിമല ദർശനത്തിനിടെ ചിറ്റൂർ സ്വദേശി പമ്പയിൽ കുഴഞ്ഞ് വീണ് മരിച്ചു.
നെന്മാറ-അയിനംപാടത്ത് നിയന്ത്രണം തെറ്റി ബൈക്ക് ലോറിയിൽ ഇടിച്ച് യുവാവിന് മരണം.
പൊത്തപ്പാറയിലെ കവര്‍ച്ചയ്ക്ക് പിന്നില്‍ വീടിനെക്കുറിച്ച് അറിയുന്നവരെന്ന് സംശയം.