നെന്മാറ: അയിനംപാടത്ത് നിയന്ത്രണം തെറ്റി ബൈക്ക് ലോറിയിൽ ഇടിച്ച് യുവാവിന് മരണം. പോത്തുണ്ടി കൊടുവാൾ പാറയിൽ മണികണ്ഠൻ
മകൻ ബിനീഷ്(24) ആണു മരിച്ചത്. ഒപ്പം യാത്ര ചെയ്ത സുശാന്തിൻ്റെ കാലിനു ഗുരുതര പരുക്കേറ്റു. ഇന്നലെ രാത്രി 8.30ന് നെന്മാറ അയിനംപാടം വളവിലായിരുന്നു അപകടം.
വടക്കഞ്ചേരിയിലേക്ക് പോകുകയായിരുന്ന ബൈക്ക് എതിരെ വന്ന ലോറിയുടെ ഒരു വശത്ത് ഇടിച്ച് റോഡിൽ വീഴുകയായിരുന്നു. ഉടൻ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ബിനീഷിനെ രക്ഷിക്കാനായില്ല. സ്വകാര്യ ധനകാര്യ സ്‌ഥാപനത്തിലെ ജീവനക്കാരനാണ് ബിനീഷ്.
അമ്മ: ബിന്ദു,
സഹോദരൻ: മനീഷ്.

Similar News
മംഗലംഡാം പറശ്ശേരി ആര്യപ്പിള്ളി റോസമ്മ അന്തരിച്ചു
ഇരുചക്രവാഹനം അപകടത്തിൽപ്പെട്ട് രണ്ടുപേർക്ക് പരിക്ക്
പറശ്ശേരി ചുണ്ണാമ്പുകാരൻകുളമ്പിൽ തായു നിര്യതയായി