ഓട്ടോറിക്ഷയിടിച്ചു പരിക്കേറ്റു ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു.

Car hit scene, male person lying on the floor in front of a car

വടക്കഞ്ചേരി: ഓട്ടോറിക്ഷയിടിച്ചു പരിക്കേറ്റു ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു. കിഴക്കഞ്ചേരി തെക്കിൻകല്ല വാസു(62)വാണ് മരിച്ചത്. ഞായറാഴ്ച രാത്രി 12 മണിയോടെ ഒലവക്കോടുവച്ചാണ് അപകടമുണ്ടായത്.

ലോറി ഡ്രൈവറായ വാസു ഒലവക്കോട് ജംഗ്ഷനില്‍ ലോറിനിർത്തി ഭക്ഷണംകഴിക്കാൻ ഇറങ്ങിയപ്പോള്‍ ഓട്ടോറിക്ഷ ഇടിക്കുകയായിരുന്നു. ഉടൻ പാലക്കാട് ജില്ലാ ആശുപത്രിയിലും പിന്നീട് ത്യശൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ ഉച്ചയ്ക്ക് മരിച്ചു.

പാലക്കാട് നോർത്ത് പോലീസ് കേസെടുത്തു. ജില്ലാ ആശുപത്രി മോർച്ചറിയില്‍ സൂക്ഷിച്ചിട്ടുള്ള മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ഇന്ന് ഉച്ചയ്ക്ക് ഒന്നിന് മമ്പാട് പൊതുശ്മശാനത്തില്‍ സംസ്കരിക്കും.
ഭാര്യ: ഷീജ.
മക്കള്‍: സജി, സിജി, സിനിമോള്‍.
മരുമകൻ: ശരത്ത്.