January 15, 2026

എയർ കണ്ടീഷണർ സർവീസ് ചെയ്യുന്നതിനിടെ ടെറസില്‍നിന്നു കാല്‍വഴുതി നിലത്തുവീണ് യുവാവ് മരിച്ചു.

ആലത്തൂർ: എയർ കണ്ടീഷണർ സർവീസ് ചെയ്യുന്നതിനിടെ ടെറസില്‍ നിന്നു കാല്‍വഴുതി നിലത്തുവീണ് യുവാവ് മരിച്ചു. കാട്ടുശേരി കാക്കമൂച്ചിക്കാട്ടില്‍ ഹക്കീമിന്‍റെ മകൻ അനസ്(18) ആണ് മരിച്ചത്.

ഇന്നലെ ഉച്ചയ്ക്കു രണ്ടുമണിയോടെ പെരുങ്കുളം കൊല്ലപ്പാതയിലെ വീട്ടില്‍വച്ചാണ് അപകടം ഉണ്ടായത്. ഉടൻതന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മൃതദേഹം ആലത്തൂർ ക്രസന്‍റ് ആശുപത്രി മോർച്ചറിയില്‍.ഇന്നു രാവിലെ താലൂക്ക് ആശുപത്രിയില്‍ പോസ്റ്റ്മോർട്ടത്തിനുശേഷം ആലത്തൂർ ജുമാമസ്ജിദ് കബർസ്ഥാനില്‍ കബറടക്കും.
മാതാവ്: ഹസീന.
സഹോദരൻ: ഹസീബ്.