കിഴക്കഞ്ചേരി: വാല്‍ക്കുളമ്പ് – പന്തലാംപാടം മേരിഗിരി മലയോര പാതയില്‍ പനംകുറ്റി താമരപ്പിള്ളിയില്‍ റോഡിലിറങ്ങി വാഹനങ്ങള്‍ തടഞ്ഞ് കാട്ടാന. പനംകുറ്റിയിലെ വീട്ടിലേക്കു വാഹനത്തില്‍ പോയിരുന്ന കുടുംബം രക്ഷപ്പെട്ടതു തലനാരിഴയ്ക്ക്.
ആനയുടെ മുന്നില്‍പ്പെട്ട പനംകുറ്റി അറയ്ക്കല്‍ സിബിയും കുടുംബവുമാണ് ഭാഗ്യംകൊണ്ട് രക്ഷപ്പെട്ടത്. കഴിഞ്ഞ ദിവസം രാത്രി പതിനൊന്നോടെയായിരുന്നു സംഭവം. ഭാര്യവീട്ടില്‍നിന്നും മലയോരപാത പന്തലാംപാടം മേരിഗിരി വഴി പിക്കപ്പ് വാനിലാണ് സിബിയും, ഭാര്യ ഷിനുവും, മക്കളായ ആൻ മരിയ, ആല്വിൻ എന്നിവർ പോയിരുന്നത്.
വീടിനടുത്ത് എത്താറായപ്പോള്‍ താമരപ്പിള്ളിയില്വച്ച് വഴിതടഞ്ഞ് ആന നിന്നു. ആളൊഴിഞ്ഞ പ്രദേശം, നന്നേ വീതി കുറഞ്ഞ റോഡ്, ഇതിനാല്‍ വാഹനം തിരിക്കാനും കഴിയില്ല. ധൈര്യം വിടാതെ വാഹനം ലൈറ്റിട്ടുനിർത്തി. കുറച്ചുസമയം കഴിഞ്ഞപ്പോള്‍ ആന തോട്ടത്തിലേക്ക് കയറിപ്പോയെന്നു സിബി പറഞ്ഞു.

Similar News
മംഗലംഡാം വലതുകര കനാലിലൂടെ ഇന്നു വെള്ളം തുറന്നുവിടും.
ആലിങ്കൽ വെള്ളച്ചാട്ടം സന്ദർശിക്കാനെത്തിയ 17-കാരൻ തിപ്പിലിക്കയം വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു
വടക്കഞ്ചേരി ബസ് സ്റ്റാൻഡ് തെരുവുനായ്ക്കളുടെ താവളമാകുന്നു