ആലത്തൂർ: കാവശ്ശേരിയിൽ വയോധിക ഷോക്കേറ്റ് മരിച്ചു. കാവശ്ശേരി മരുതംപാടം ലക്ഷംവീട് കോളനിയിൽ ലക്ഷ്മി (80) ആണ് മരിച്ചത്. ഉച്ചയ്ക്ക് 1 മണിയോടെയായിരുന്നു അപകടം. കാവശ്ശേരി കൃഷിഭവന് സമീപം സ്വകാര്യ വ്യക്തിയുടെ പറമ്പിൽ തേങ്ങ തുറക്കാൻ പോകുന്നതിനിടയാണ് അപകടമുണ്ടായത്.
2 മണിയോടെ സമീപത്തെ മറ്റൊരു സ്ത്രീയാണ് ഇവർ താഴെവീണ് കിടക്കുന്ന നിലയിൽ കണ്ടത്. താൽക്കാലികമായി നിർമ്മിച്ച മോട്ടോർ ഷെഡ്ഡിലെ എർത്ത് കമ്പിയിൽ നിന്നും ഷോക്കേറ്റാണ് മരണമെന്ന് പൊലീസ് പറഞ്ഞു. കാലിൽ എർത്ത് വയർ കുരുങ്ങിയ നിലയിലായിരുന്നു മൃതദേഹം. ഇവരുടെ മൃതദേഹം ആലത്തൂർ താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Similar News
മംഗലംഡാം പറശ്ശേരി ആര്യപ്പിള്ളി റോസമ്മ അന്തരിച്ചു
പറശ്ശേരി ചുണ്ണാമ്പുകാരൻകുളമ്പിൽ തായു നിര്യതയായി
ചിറ്റൂർ പുഴയിൽ ഒഴുക്കിൽപ്പെട്ട രണ്ട് വിദ്യാർഥികളും മരിച്ചു.