നെല്ലിയാമ്പതി: ശക്തമായ കാറ്റിലും മഴയിലും മരങ്ങള്‍ കടപുഴകി റോഡിനു കുറുകെ വീണ് ഗതാഗതം തടസപ്പെട്ടു. ഇന്നലെ പുലർച്ചയോടെ ലില്ലി- കാരപ്പാറ റോഡില്‍ എവിടി സൂപ്രണ്ട് ബംഗ്ലാവിന് സമീപമായി ആല്‍മരവും, വേപ്പുമരവും ഒരുമിച്ച് കടപുഴകി റോഡിനു കുറുകെവീണത്.
ബസ് സർവീസിനെയും മറ്റു വാഹന യാത്രക്കാരെയും വലച്ചു. എവിടി എസ്റ്റേറ്റിലെ തൊഴിലാളികളെത്തി രണ്ടു മരങ്ങളും മുറിച്ചു മാറ്റിയതിനു ശേഷം വൈകുന്നേരമാണ് കാരപ്പാറ, വിക്ടോറിയ എന്നീ പ്രദേശങ്ങളിലേക്കുള്ള വാഹന ഗതാഗതം പുനഃസ്ഥാപിച്ചത്. രണ്ടുമരങ്ങള്‍ ഒരുമിച്ചു വീണതുകാരണം പകല്‍സമയം മുഴുവനും കാരപ്പാറയിലേക്കു ബസ് ഗതാഗതവും തടസപ്പെട്ടു.
Similar News
വടക്കഞ്ചേരി ടൗണിലെ തെരുവുവിളക്കുകളുടെ സമയക്രമം പ്രശ്നമാകുന്നു
കനത്ത മഴയിൽ വീട് തകർന്നു വീണു.
സഞ്ചാരികളെ വരവേറ്റ് നെല്ലിയാമ്പതി.