January 15, 2026

കനത്ത മഴയിൽ നെന്മാറ-ചാത്തമംഗലം ആറ്റുവായി പള്ളിക്ക് മുൻവശത്തെ റോഡ് ഒഴുകിപ്പോയി.

നെന്മാറ: ചാത്തമംഗലം ആറ്റുവായി പള്ളിക്ക് മുൻവശത്തുള്ള റോഡ് ഇന്നലെ പെയ്ത കനത്ത മഴയെ തുടർന്ന് ഒഴുകിപ്പോയി. ശക്തമായ മഴയോടൊപ്പം പോത്തുണ്ടി ഡാം തുറന്നതും, ചപ്പാത്ത് പുഴ പാലം കരകവിഞ്ഞൊഴുകിയതും വലിയ വെള്ളപ്പൊക്കത്തിന് വഴിവെച്ചു.

ചുറ്റുമുള്ള വീടുകളിൽ വെള്ളം കയറി കനത്ത നാശനഷ്ടം ഉണ്ടായി. വാഹനങ്ങൾ കടന്നു പോകാനാവാത്ത സാഹചര്യമാണിപ്പോൾ. അധികൃതർ റോഡ് പുനരുദ്ധരിക്കാൻ അടിയന്തര നടപടി വേണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.