മംഗലം ഗാന്ധി സ്മാരക സ്കൂളിന്റെ ചുറ്റു മതിൽ തകർന്നു വീണു.

വടക്കഞ്ചേരി: മംഗലം ഗാന്ധി സ്‌മാരക സ്കൂളിന്റെ മതിൽ തകർന്നു റോഡിലേക്ക് വീണു. സ്കൂൾ അവധിയായതിനാൽ വൻ അപകടമാണ് ഒഴിവായത്. ഇന്ന് ഉച്ചയ്ക്ക് 2 മണിയോടെയാണ് അപകടം ഉണ്ടായത്. ആ സമയത്ത് റോഡിലൂടെ വാഹനങ്ങൾ പോവാത്തതിനാൽ വലിയ അപകടം ഒഴിവായി. ചുറ്റുമതിലിന്റെ ഒരു ഭാഗം റോഡിലേക്ക് വീഴുകയും, ഒരു ഭാഗം ചരിഞ്ഞ് നിൽക്കുകയും ചെയ്യുന്നുണ്ട്. അത് എപ്പോൾ വേണമെങ്കിലും തകർന്നു വീഴാനുള്ള സാധ്യതയാണ് ഉള്ളത്.